29 May 2025 12:54 PM IST
'1940 ഇന്ത്യ ബൈ ആസാദ്' ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ ആസാദ്, മാനേജിങ്ങ് ഡയറക്ടര്‍മാരായ മാഹിന്‍ ആസാദ്, വാസിം ആസാദ്, ഒസ്മാന്‍ ആസാദ് എന്നിവര്‍
സ്ലോ ഫുഡ് ഫാസ്റ്റ് സര്‍വീസ് എത്നിക് റെസ്റ്റോറന്റ് ശൃംഖലയുമായി ആസാദ് കോര്‍പ്പറേറ്റ് ഹൗസ്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. 1940 ഇന്ത്യ ബൈ ആസാദ് എന്ന ബ്രാന്‍ഡിനു കീഴിലുള്ള ആദ്യത്തെ റെസ്റ്റോറന്റ് തിരുവനന്തപുരത്തെ വഴുതക്കാട് ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. റെസ്റ്റോറന്റിന്റെ ഉദ്ഘാടനം കമ്പനിയുടെ ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ ആസാദ് നിര്‍വഹിക്കും.
കമ്പനിയുടെ വ്യത്യസ്ത ബിസിനസ്സ് മേഖലകളുടെ മാനേജിങ്ങ് ഡയറക്ടര്‍മാരായ മാഹിന്‍ ആസാദ്, വാസിം ആസാദ്, ഒസ്മാന്‍ ആസാദ് എന്നിവരാണ് പുതിയ ബ്രാന്‍ഡ് വികസിപ്പിച്ചെടുത്തത്.
ഇന്ത്യയിലെ ഭക്ഷ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനു ബദലായിട്ടാണ് 1986ല്‍ ഇറ്റലിയില്‍ സ്ലോ ഫുഡ് എന്ന ഭക്ഷണ വിപ്ലവം ആരംഭിച്ചത്. സ്ലോ ഫുഡ് എന്നാല്‍ പരമ്പരാഗതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്ന ഒരു ഭക്ഷണ സംസ്‌കാരമാണ്.
ബ്രാന്‍ഡിന്റെ ഉദ്ദേശ്യം ആരോഗ്യകരമായ ഭക്ഷണത്തെയും ഇന്ത്യന്‍ രുചികളെ ഇന്ത്യയിലേയും ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ്.
ആസാദിന്റെ മറ്റുള്ള നാല് റെസ്റ്റോറന്റ് ബ്രാന്‍ഡുകളും പ്രദേശിക രുചികള്‍, പ്രദേശിക ആളുകള്‍ പ്രാദേശിക വിതരണ ശൃംഖലകള്‍ എന്നിവ ഉപയോഗിച്ച്, ന്യായമായ വിലയില്‍ ജനങ്ങളിലേക്ക് എത്തിച്ചു വരുന്നുണ്ട്.
പുതിയ ബ്രാന്‍ഡിന്റെ ലക്ഷ്യം ഇന്ത്യയിലെ യുവതലമുറയെ പരമ്പരാഗത ഇന്ത്യന്‍ രുചികളോട് പരിചയപ്പെടുത്തുക കൂടാതെ അവരുടെ ആരോഗ്യകരമായ ആഹാരക്രമത്തില്‍ അത്തരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക കൂടിയാണ്. '1940 ഇന്ത്യ ബ്രാന്‍ഡിനെ ശ്രദ്ധേയമായ ഇന്ത്യന്‍ റസ്റ്റോറന്റ് ശൃംഖലയാക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തും,'' ആസാദ് കോര്‍പ്പറേറ്റ് ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ ആസാദ് പറഞ്ഞു.