image

12 Oct 2023 7:32 PM IST

News

സോഫ്റ്റ്‌വെയർ കയറ്റുമതിയിലുടെ നേടിയത് 17 ലക്ഷം കോടി രൂപ

MyFin Desk

17 lakh crore in software exports
X

Summary

ഇന്ത്യയിൽ നിന്ന് മാത്രം കയറ്റി അയച്ചത് 18550 കോടി ഡോളർ (15,44,119.62 കോടി).ന്റെ സോഫ്റ്റ്‌വെയർ സേവങ്ങൾ.


സോഫ്റ്റ്‌വെയർ കയറ്റുമതിയിലുടെ 2022 -23 സാമ്പത്തിക വർഷം രാജ്യം നേടിയത് 20060 കോടി ഡോളർ (16,69,613.86 കോടി രൂപ)..ഇത് കഴിഞ്ഞ വർഷത്തേക്കാൾ 16.7 ശതമാനം കൂടുതലാണ്. കമ്പനികൾ ഇന്ത്യയിൽ നിന്നും, അവയുടെ വിദേശത്തുള്ള ഉപസ്ഥങ്ങൾ അവിടെ നിന്നും കയറ്റി അയച്ചതിന്റെ ആകെ കണക്കാണിതെന്നു ആർ ബി ഐ പറയുന്നു..

ഇന്ത്യയിൽ നിന്ന് മാത്രം കയറ്റി അയച്ചത് 18550 കോടി ഡോളർ (15,44,119.62 കോടി).ന്റെ സോഫ്റ്റ്‌വെയർ സേവങ്ങൾ. ഇത് കഴിഞ്ഞ വർസ്ഥതീക്കൽ 18 .4 ശതമാനം കൂടുതലാണ്.

കമ്പ്യൂട്ടർ സേവനങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ ആണ് കയറ്റുമതിയിൽ മൂന്നിൽ രണ്ടു ഭാഗമെന്ന്, ആർ ബി ഐ ഇന്ന് (ഒക്ടോബർ 12 ) ഇറക്കിയ ഒരു കുറിപ്പിൽ പറയുന്നു. വിവരസാങ്കേതിക വിദ്യ അധിഷ്ഠിത സേവനങ്ങളുടെ കയറ്റുമതിയിൽ ബിസിനസ് പ്രോസസ്സിംഗ് ഔട്സോഴ്സ്സ് (ബി പി ഒ) ആണ് മുൻപന്തിയിൽ.

കയറ്റുമതിയുടെ 56 ശതമാനവും സംഭാവന ചെയ്തത് സ്വകാര്യാ മേഖലയിൽ നിന്നുള്ള കമ്പനികളാണ്. എന്നാൽ പൊതുമേഖലയിലുള്ള കമ്പനികൾക്ക് കയറ്റുമതിയിൽ 31 . 8 ശതമാനം വളർച്ച നേടാനായെങ്കിൽ, സ്വകാര്യാ മേഖലയിലെ കമ്പനികൾക്ക് കയറ്റുമതിയിൽ 10 .9 ശതമാനം വളരാനെ കഴിഞ്ഞുള്ളു.

ലോകത്തിന്റെ എല്ലാ മേഖലയിലേക്കുമുള്ള കയറ്റുമതിയും ഈ കാലയളവിൽ മെച്ചപ്പെട്ടു. കയറ്റുമതിൽ 51 ശതമാനവും (8460 കോടി ഡോളർ) പോയത് യു എസ്സിലേക്കാണ്. യൂറോപ്യൻ വിപണിയിലേക്ക് കയറ്റി അയച്ചത് 31 ശതമാന ( 4860 കോടി ഡോളർ) വും.