image

6 Sept 2023 4:14 PM IST

News

എസ് പി ജി മേധാവി അരുൺ കുമാർ സിൻഹ അന്തരിച്ചു

MyFin Desk

Police service | Kerala police |  Border Security Force
X

Summary

1987 കേരളം കേഡർ ഐ പി എസ് ഓഫീസറാണ്.


പ്രധാമന്ത്രിക്കു സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( എസ് പി ജി ) ന്റെ ഡയറക്ടർ അരുൺ കുമാർ സിൻഹ (61 ) ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രയിൽ ഇന്ന് (ബുധൻ ) അന്തരിച്ചു. ജാർഖണ്ഡു സ്വദേശിയായ സിൻഹ 1987 കേരളം കേഡർ ഐ പി എസ് ഓഫീസറാണ്.

കഴിഞ്ഞ വർഷം മെയ് 31 നു വിരമിച്ച അദ്ദേത്തിനു സേവനകാലം ഒരു വർഷം കൂടി നീട്ടി നൽകിയിരുന്നു.

കേരള പോലീസിൽ വയനാട്, മലപ്പുറം എന്നിവടങ്ങളിൽ ജില്ലാ മേധാവി, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിൽ കമ്മിഷണർ , സൗത്ത് സോൺ ഐ ജി , ഇന്റിലിജൻസ് ഡി ഐ ജി , തിരുവനന്തപുരം റേഞ്ച് ഡി ഐ ജി , അഡിഷണൽ ഡയറക്ടർ ജനറൽ ( സ്പെഷ്യൽ സർവീസസ് ആൻഡ് ട്രാഫിക് ) എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു .

അതിർത്തി സംരക്ഷണ സേനയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു