30 Jan 2024 4:59 PM IST
Summary
- ബയോടെക്‌നോളജി, ലൈഫ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കള്‍സ് മേഖലകളിലെ നിക്ഷേപത്തിനായി തമിഴ്‌നാടിനെ തിരഞ്ഞെടുക്കണമെന്ന് നിക്ഷേപകരോട് അഭ്യര്‍ഥിച്ചു
- ജനുവരി 29 ന് മാഡ്രിഡില്‍ നടന്ന വ്യവസായ പ്രമുഖരുടെ യോഗത്തില്‍ വച്ചാണ് സ്റ്റാലിന്‍ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത്
നിക്ഷേപം ആകര്‍ഷിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സ്‌പെയ്‌നിലെത്തി.
ബയോടെക്‌നോളജി, ലൈഫ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കള്‍സ് തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിനായി തമിഴ്‌നാടിനെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം സ്‌പെയ്‌നിലെ നിക്ഷേപകരോട് അഭ്യര്‍ഥിച്ചു.
ജനുവരി 29 ന് മാഡ്രിഡില്‍ നടന്ന വ്യവസായ പ്രമുഖരുടെ യോഗത്തില്‍ വച്ചാണ് സ്റ്റാലിന്‍ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത്.
യോഗത്തിനിടെ സ്‌പെയ്‌നും തമിഴ്‌നാടും തമ്മിലുള്ള സമാനതകളെ കുറിച്ചും വിശദീകരിച്ചു. സ്‌പെയ്‌നിലെ കാളപ്പോരിനു സമാനമായി, തമിഴ്‌നാട്ടില്‍ പൊങ്കലിന് അരങ്ങേറുന്ന കായിക വിനോദമാണ് ജെല്ലിക്കെട്ട് എന്ന് സ്റ്റാലിന്‍ പറഞ്ഞു.