image

26 Sept 2024 6:58 PM IST

News

ഡാറ്റ ചോര്‍ത്തല്‍; ടെലിഗ്രാമിനെതിരെ സ്റ്റാര്‍ ഹെല്‍ത്ത് കോടതിയില്‍

MyFin Desk

ഡാറ്റ ചോര്‍ത്തല്‍; ടെലിഗ്രാമിനെതിരെ   സ്റ്റാര്‍ ഹെല്‍ത്ത് കോടതിയില്‍
X

Summary

  • ഡാറ്റ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇന്ത്യയിലെ ചാറ്റ്‌ബോട്ടുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യണമെന്ന് കോടതി
  • രഹസ്യവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ ഹാക്ക്‌ചെയ്തതായി സ്റ്റാര്‍ ഹെല്‍ത്ത്


ഡാറ്റ ചോര്‍ത്തിയതിന് ടെലിഗ്രാമിനെതിരെ സ്റ്റാര്‍ ഹെല്‍ത്ത് കേസുകൊടുത്തു. പോളിസി ഉടമകളുടെ സ്വകാര്യ വിവരങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ചോര്‍ത്തിയെന്നാണ് കേസ്.

പോളിസി ഉടമകളുടെ സ്വകാര്യ വിവരങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ചോര്‍ത്താന്‍ മെസേജിംഗ് ആപ്പിലെ ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്ത് ടെലിഗ്രാമിനെതിരെയും മറ്റൊരു സ്വകാര്യ ഹാക്കര്‍ക്കെതിരെയും കേസെടുത്തു.

'ഡാറ്റ ഓണ്‍ലൈനായി ലഭ്യമാക്കുന്ന' ഇന്ത്യയിലെ ചാറ്റ്‌ബോട്ടുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ കോടതി ടെലിഗ്രാമിനോട് ആവശ്യപ്പെട്ടു. സ്റ്റാറിന്റെ സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു കോടതിയില്‍ നിന്നാണ് തങ്ങള്‍ക്ക് അനുകൂലമായ താല്‍ക്കാലിക വിലക്ക് ഇന്‍ഷുറന്‍സ് കമ്പനി നേടിയത്.

'രഹസ്യവും തന്ത്രപ്രധാനവുമായ' വിവരങ്ങള്‍ അനധികൃതമായി ഹാക്ക് ചെയ്യുന്നുവെന്നും അനധികൃതമായി ആക്സസ് ചെയ്യുവെന്നുമാണ് സംഭവത്തെ സ്റ്റാര്‍ നോട്ടീസില്‍ വിശേഷിപ്പിച്ചത്.