image

8 July 2025 3:36 PM IST

Startups

ഇസ്രയേല്‍ പ്രതിരോധ മേഖലയിലേക്ക് നിക്ഷേപവുമായി സ്റ്റാര്‍ട്ടപ്പുകള്‍

MyFin Desk

ഇസ്രയേല്‍ പ്രതിരോധ മേഖലയിലേക്ക്  നിക്ഷേപവുമായി സ്റ്റാര്‍ട്ടപ്പുകള്‍
X

Summary

  • യുദ്ധക്കളത്തില്‍ സൈനികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റാര്‍ട്ടപ്പുകള്‍


ഇസ്രയേല്‍ പ്രതിരോധ മേഖലയില്‍ നിക്ഷേപമിറക്കി സ്റ്റാര്‍ട്ട് അപ്പുകള്‍. മേഖലയിലേക്ക് വിദേശ പണമൊഴുക്കെന്നും റിപ്പോര്‍ട്ട്.

യുദ്ധക്കളത്തില്‍ സൈനികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് പ്രതിരോധ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ ലക്ഷ്യമിടുന്നത്. ഇത്തരം കമ്പനികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ ഇസ്രയേല്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ടെക് ഗവേഷകരാണെന്നും റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരം സംരംഭങ്ങള്‍ക്ക് പണമിറക്കാന്‍ വിദേശനിക്ഷേപകര്‍ വരുന്നുണ്ട്. മൊബൈല്‍ ഫോണിലൂടെ വ്യോമ ഭീഷണികളെക്കുറിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതികവിദ്യ ഇസ്രയേല്‍ സൈനികനായിരുന്ന സാക്ക് ബെര്‍ഗേഴ്‌സണ്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ ഇത്തരം സംരംഭങ്ങളുമായി രംഗപ്രവേശം ചെയ്തതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ബെര്‍ഗേഴ്‌സന്റെ അടക്കം ഇസ്രയേലി സ്റ്റാര്‍ട്ടപ്പുകള്‍ യുഎസ്, ഇസ്രയേലി വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിയിലേക്കാണ് ഇവ കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്നത്. . യുദ്ധത്തോടെ തകര്‍ച്ച നേരിടുന്ന ഇസ്രയേലിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ ഉത്തേജനമേകുമെന്നും സാങ്കേതിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സെന്‍ട്രലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിരോധ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ മൂന്നിലൊന്നും സൃഷ്ടിക്കപ്പെട്ടത്, 2023 ഒക്ടോബറിന് ശേഷമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു.