image

5 April 2024 5:12 PM IST

News

യൂറോപ്പിലെ പ്രതിസന്ധിയിലും നേട്ടം കൊയ്ത് ഇന്ത്യ

MyFin Desk

indian exports to latin america rise
X

Summary

  • പശ്ചിമേഷ്യാ പ്രതിസന്ധി, എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കല്‍ എന്നിവയുടെ നിഴലിലും മേഖലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി പോസിറ്റീവ് ആണ്
  • മേഖലയിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളെ നേരിടുന്നതില്‍ ഇന്ത്യ മികവ് പുലര്‍ത്തി


ലാറ്റിനമേരിക്കയിലേക്കും യൂറോപ്പിലേക്കും 2023-ല്‍ ഇന്ത്യയുടെ കയറ്റുമതി ഉയര്‍ന്നതായി അധികൃതര്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന ജീവിതച്ചെലവ്, ദുര്‍ബ്ബലമായ ബാഹ്യ ഡിമാന്‍ഡ്, പണപ്പെരുപ്പം എന്നിവ കാരണം യൂറോപ്യന്‍ യൂണിയനും യുകെയും പോലുള്ള വലിയ വികസിത വിപണികള്‍ പ്രതിസന്ധി നേരിടുന്നുവെങ്കിലും 2023 ല്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഇവിടേക്ക് 2.1ശതമാനം ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ കയറ്റുമതി വ്യാപാര വിപുലീകരണം ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു.

റൊമാനിയ, ചെക്ക് റിപ്പബ്ലിക്, മോണ്ടിനെഗ്രോ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ലക്‌സംബര്‍ഗ്, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി.

അതുപോലെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍, ക്യൂബ, ഉറുഗ്വേ, പരാഗ്വേ, ഗയാന, പെറു, മെക്‌സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി 2023-ല്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി.

തുടര്‍ച്ചയായ സാമൂഹിക അശാന്തി, എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കല്‍, കര്‍ശനമായ നയ ക്രമീകരണങ്ങള്‍ എന്നിവയില്‍, മിഡില്‍-ഈസ്റ്റേണ്‍ രാജ്യങ്ങളുടെ വളര്‍ച്ച ദുര്‍ബലമായി. എന്നിരുന്നാലും, പ്രധാന മിഡില്‍-ഈസ്റ്റേണ്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി വളര്‍ച്ച പോസിറ്റീവായി തുടരുന്നു.

2023-ല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വര്‍ധിച്ച ചരക്ക് കയറ്റുമതി പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളെ നാവിഗേറ്റ് ചെയ്യാനും കയറ്റുമതി അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള ഇന്ത്യയുടെ കഴിവിനെ അടിവരയിടുന്നു.