25 Aug 2023 5:56 PM IST
Summary
- വില്പനയിലൂടെ 955 കോടി ഡോളറാണ് ലഭിക്കുക
- 37,000 ഫ്രാഞ്ചൈസികളാണ് സബ്‌വെയ്ക്കുള്ളത്.
- 37 ബില്യൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയാണ് റോർക് കാപിറ്റൽ.
യുഎസ് സാൻഡ്‌വിച്ച് ശൃംഖല സബ്‌വേ സ്വന്തമാക്കാനുള്ള ലേലത്തിൽ റോർക് കാപിറ്റൽ വിജയിച്ചു. വില്പനയിലൂടെ 955 കോടി ഡോളറാണ് ലഭിക്കുക. സാൻഡ്‌വിച്ച് ശൃംഖല വികസിപ്പിക്കാനും സ്റ്റോറുകൾ മെച്ചപ്പെടുത്താനും വേണ്ടിയാണ് റോർക്ക് ക്യാപിറ്റലിന് ഇത് വിൽക്കുന്നതെന്ന് സബ്‌വേ അറിയിച്ചു.
ഫാസ്റ്റ് ഫുഡ് മേഖലയിൽ മുൻ നിരയിൽ നിൽക്കുന്ന പേരുകളിലൊന്നായ സബ്‌വേ, സ്റ്റോറുകളുടെ എണ്ണമനുസരിച്ച് യുഎസിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ശൃംഖലയാണ്, 100-ലധികം രാജ്യങ്ങളിലായി ഏകദേശം 37,000 ഫ്രാഞ്ചൈസികളാണ് സബ്‌വെയ്ക്കുള്ളത്.
37 ബില്യൺ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന റോർക് കാപിറ്റൽ, അർബിസ്, ഡങ്കിന് ഡോണറ്സ് , കാർവെൽ, കാര്ലസ് ജെ.ആർ. എന്നിവയുടെ മാതൃ കമ്പനികൾ ഉൾപ്പെടെയുള്ള റെസ്ടാറന്റുകളെ പിന്തുണച്ചിട്ടുണ്ട്.
"ഈ ഇടപാട് സബ്‌വേയുടെ ദീർഘകാല വളർച്ചാ സാധ്യതയെയും ലോകമെമ്പാടുമുള്ള ഞങ്ങളുടെ ബ്രാൻഡിന്റെയും ഫ്രാഞ്ചൈസികളുടെ വളർച്ചയ്ക്ക് ഏറെ സഹായകമാവും”സബ്‌വേ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ ചിഡ്‌സി പറഞ്ഞു.
കോളേജ് പഠനത്തിന് ഫീസ് കണ്ടെത്താൻ വേണ്ടി ഫ്രെഡ് ഡെലൂക്ക, 1965-ൽ കണക്റ്റിക്കട്ടിലെ ബ്രിഡ്ജ്‌പോർട്ടിൽ ആദ്യ ഷോപ്പ് തുറക്കുകയായിരുന്നു. 2015-ൽ അദ്ദേഹത്തിന്റെ മരണത്തോടെയും 2021-ൽ അദ്ദേഹത്തിന്റെ സഹസ്ഥാപകനായ പീറ്റർ ബക്കിന്റെ മരണത്തോടെയും, സബ്‌വേയുടെ ഉടമസ്ഥതയിലുള്ള കമ്പനി അവരുടെ അവകാശികൾക്ക് കൈമാറി. മാർച്ചിൽ, സബ്‌വേ മിയാമിയിൽ രണ്ടു ആസ്ഥാനം തുറന്നിരുന്നു.