image

8 March 2024 3:14 PM IST

News

രാജ്യസഭയിലേക്ക് സുധാ മൂര്‍ത്തിയെ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി

MyFin Desk

infosys founder narayana murthys wife sudha murthy to rajya sabha
X

Summary

  • 2006-ല്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ചു
  • 2023-ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു
  • രാഷ്ട്രപതി 12 അംഗങ്ങളെയാണു പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്


സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയെ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

' സുധാ മൂര്‍ത്തിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. സാമൂഹ്യപ്രവര്‍ത്തനം, ജീവകാരുണ്യപ്രവര്‍ത്തനം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ സുധാ ജിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണ് ' മോദി കുറിച്ചു.

73-കാരിയായ സുധാ മൂര്‍ത്തി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യയാണ്.

2006-ല്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ചു. 2023-ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു.

കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ രാഷ്ട്രപതി 12 അംഗങ്ങളെയാണു പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്.