image

19 Feb 2024 3:11 PM IST

News

തൊഴില്‍ സമയം പുനര്‍ ക്രമീകരിച്ച് തൊഴില്‍ വകുപ്പ്

MyFin Desk

Department of Labor with widespread inspection of sunburn
X

Summary

  • വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമം ആയിരിക്കും
  • നിയമ ലംഘനം കാണുന്ന പക്ഷം ലേബര്‍ ഓഫീസ് ഫോണ്‍ നമ്പറില്‍ പരാതി വിളിച്ച് അറിയിക്കാവുന്നതാണ്
  • കേരളത്തില്‍ വേനല്‍ക്കാലം ആരംഭിച്ചു


കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം പുനര്‍ ക്രമീകരിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമം ആയിരിക്കും.

മേല്‍ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. പ്രസ്തുത നിര്‍ദ്ദേശം പാലിക്കാത്ത തൊഴിലുടമകളോടും, കരാറുകാരോടും ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കണമെന്ന് ആദ്യഘട്ടം എന്ന നിലയില്‍ കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്നും നിയമ ലംഘനം കണ്ടെത്തിയാല്‍ 1958-ലെ മിനിമം വേജസ് ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിയമ ലംഘനം കാണുന്ന പക്ഷം എറണാകുളം ജില്ലാ ലേബര്‍ ഓഫീസ് ഫോണ്‍ നമ്പറില്‍ പരാതി വിളിച്ച് അറിയിക്കാവുന്നതാണ്.