image

26 Aug 2024 2:13 PM IST

News

ഇന്ത്യയും അന്വേഷണം ആരംഭിച്ചു; ടെലഗ്രാമിന് കുരുക്ക് വീഴുമോ?

MyFin Desk

while checking india telegram
X

Summary

  • ചൂതാട്ടം, പണത്തട്ടിപ്പ് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്നതായി കണ്ടെത്തല്‍
  • അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം


ജനപ്രിയ സന്ദേശമയയ്ക്കല്‍ ആപ്പായ ടെലിഗ്രാമിനെക്കുറിച്ച് ഇന്ത്യയും അന്വേഷണമാരംഭിച്ചതായി റിപ്പോര്‍ട്ട്. ചൂതാട്ടം, പണത്തട്ടിപ്പ് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കണ്ടെത്തലുകളെ ആശ്രയിച്ച് ആപ്പിനെ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവ് കഴിഞ്ഞ ദിവസം പാരീസില്‍ അറസ്റ്റിലായിരുന്നു.

ടെലിഗ്രാമിന് ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്. ഇത് രാജ്യത്തെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായി മാറുകയാണ്. ഗവണ്‍മെന്റിന്റെ അന്വേഷണം ടെലിഗ്രാമിലെ പിയര്‍-ടു-പിയര്‍ ആശയവിനിമയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പണത്തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഒരു നോഡല്‍ ഓഫീസറെയും ചീഫ് കംപ്ലയന്‍സ് ഓഫീസറെയും പ്ലാറ്റ്‌ഫോം നിയമിച്ചുണ്ട്. പ്രതിമാസ കംപ്ലയന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമങ്ങള്‍ ടെലിഗ്രാം പാലിക്കുന്നുമുണ്ട്. എങ്കിലും ആപ്പ് പ്രത്യേക വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കൂടാതെ ടെലിഗ്രാമിനോട് ഉപയോക്തൃ ഡാറ്റ അഭ്യര്‍ത്ഥിക്കാനും കമ്പനിയുമായി നേരിട്ട് ആശയവിനിമയം നടത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സങ്കീര്‍ണമാണ്. ഇക്കാരണങ്ങളാലാണ് അന്വേഷണം നടത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.