11 March 2024 5:58 PM IST
Summary
- 2024 ഫെബ്രുവരിയില്‍ ചൈനയില്‍ ടെസ് ല 60,365 വാഹനങ്ങളാണ് വിറ്റത്
- ടെസ് ലയുടെ ഓഹരിയും ഇടിവിന് സാക്ഷ്യം വഹിക്കുകയാണ്
- 2024 വര്‍ഷത്തിലെ ആദ്യ ആറ് ആഴ്ചകളില്‍ ആപ്പിളിന്റെ ഐ ഫോണ്‍ വില്‍പ്പനയില്‍ 24% ഇടിവ്
പ്രാദേശിക ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ യുഎസ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ട്.
യുഎസ് ഭീമന്മാരായ ടെസ് ല, ആപ്പിള്‍ എന്നിവര്‍ക്ക് വലിയ തിരിച്ചടിയാണു സമീപകാലത്തുണ്ടായതെന്നു വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനീസ് എതിരാളികളുമായി മത്സരിക്കാന്‍ യുഎസ് കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ വമ്പന്‍ കിഴിവ് ഓഫര്‍ ചെയ്യുകയാണ്.
കൗണ്ടര്‍പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള ഡാറ്റ പറയുന്നത്, 2024 വര്‍ഷത്തിലെ ആദ്യ ആറ് ആഴ്ചകളില്‍ ആപ്പിളിന്റെ ഐ ഫോണ്‍ വില്‍പ്പനയില്‍ 24% ഇടിവുണ്ടായെന്നാണ്.
മറ്റൊരു യുഎസ് കമ്പനിയായ ടെസ് ലയ്ക്കും വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായി.
2024 ഫെബ്രുവരിയില്‍ ചൈനയില്‍ ടെസ് ല 60,365 വാഹനങ്ങളാണ് വിറ്റത്. ഇത് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനത്തിന്റെ ഇടിവാണ്. 2022 ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പനയാണിതെന്നും ചൈന കാര്‍ അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു.
ഷാങ്ഹായിലുള്ള ടെസ് ലയുടെ ഫാക്ടറിയിലാണ് പ്രാദേശിക വിപണിയിലേക്കും യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ആവശ്യമുള്ള ടെസ് ല മോഡല്‍ വൈ, മോഡല്‍ 3 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നത്.
ആഗോളതലത്തില്‍ ടെസ് ല ഡെലിവറി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ പകുതിയിലധികവും നിര്‍മിക്കുന്നതും ഇവിടെയാണ്.
ഇതേ തുടര്‍ന്ന് ടെസ് ലയുടെ ഓഹരിയും ഇടിവിന് സാക്ഷ്യം വഹിക്കുകയാണ്. 2023 മേയ് മാസത്തിനു ശേഷം ഇതാദ്യമായിട്ടാണ് ടെസ് ലയുടെ ഓഹരി വന്‍ തോതിലുള്ള ഇടിവിനെ നേരിടുന്നത്.