image

8 July 2025 1:08 PM IST

News

ജൂണില്‍ ഭക്ഷണ വില കുറഞ്ഞതായി റിപ്പോര്‍ട്ട്

MyFin Desk

ജൂണില്‍ ഭക്ഷണ വില കുറഞ്ഞതായി റിപ്പോര്‍ട്ട്
X

Summary

പച്ചക്കറികളുടെ വിലയില്‍ കുറവ്


വീട്ടില്‍ പാകം ചെയ്യുന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ താലികളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ ജൂണില്‍ യഥാക്രമം 8 ശതമാനവും 6 ശതമാനവും കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്.

ക്രിസില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം, പച്ചക്കറികളുടെ വിലയില്‍ ഉണ്ടായ വലിയ ഇടിവാണ് വെജിറ്റേറിയന്‍ താലിയുടെ വിലയില്‍ കുറവുണ്ടായത്.

'ജൂണില്‍ പച്ചക്കറി വില കുറഞ്ഞതിനെ തുടര്‍ന്ന് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ താലികളുടെ വില കുറഞ്ഞു. പ്രത്യേകിച്ച് തക്കാളി വിലയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി,' ക്രിസില്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പുഷണ്‍ ശര്‍മ്മ പറഞ്ഞു.

എങ്കിലും വരും മാസങ്ങളില്‍, 'കാലാവസ്ഥാമാറ്റം പച്ചക്കറി വില വര്‍ദ്ധിപ്പിക്കുന്നതിനാല്‍ താലി വില തുടര്‍ച്ചയായി ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പുതിയ ഉള്ളിയുടെ വരവിന്റെ അഭാവവും സംഭരിച്ചിരിക്കുന്ന റാബി സ്റ്റോക്കിന്റെ നിയന്ത്രിതമായ വിതരണവും കാരണം ഉള്ളി വില മിതമായ തോതില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു,' ശര്‍മ്മ പറഞ്ഞു.

തക്കാളിയെ സംബന്ധിച്ചിടത്തോളം, വേനല്‍ക്കാല വിതയ്ക്കല്‍ ദുര്‍ബലമായത് വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവിന് കാരണമാകും. ഇത് താലി വിലയില്‍ വര്‍ദ്ധനവിന് കാരണമാകും.

കഴിഞ്ഞ വര്‍ഷം ജൂണില്‍ കിലോയ്ക്ക് 42 രൂപയായിരുന്ന തക്കാളി വില ഈ വര്‍ഷം ജൂണില്‍ 24 ശതമാനം ഇടിഞ്ഞ് 32 രൂപയായി. ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും വിലകള്‍ കഴിഞ്ഞ വര്‍ഷം യഥാക്രമം 20 ശതമാനവും 27 ശതമാനവും കുറഞ്ഞു.

പച്ചക്കറി വിലയിലെ ഇടിവിനൊപ്പം, ബ്രോയിലര്‍ കോഴി വിലയില്‍ ഉണ്ടായ 3 ശതമാനം ഇടിവും നോണ്‍-വെജിറ്റേറിയന്‍ താലിയുടെ വില കുറയ്ക്കാന്‍ കാരണമായതായി റിപ്പോര്‍ട്ട് പറയുന്നു.

വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളിലെ ഇന്‍പുട്ട് വിലകളെ അടിസ്ഥാനമാക്കിയാണ് വീട്ടില്‍ താലി തയ്യാറാക്കുന്നതിനുള്ള ശരാശരി ചെലവ് കണക്കാക്കുന്നത്.