image

20 July 2025 12:47 PM IST

News

ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ഒലിച്ചുപോയത് 94,433 കോടി രൂപ

MyFin Desk

ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ഒലിച്ചുപോയത് 94,433 കോടി രൂപ
X

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 94,433 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ്, റിലയന്‍സ് ഓഹരികളാണ്. ടിസിഎസ്, റിലയന്‍സ് എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ഐസി എന്നിവ നേട്ടം ഉണ്ടാക്കി.

ടിസിഎസിന് നഷ്ടം 27,334 കോടി

കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ടിസിഎസിന് ഉണ്ടായ നഷ്ടം 27,334 കോടിയാണ്. 11,54,115 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ആണ് തൊട്ടുപിന്നില്‍. റിലയന്‍സിന് 24,358 കോടിയാണ് നഷ്ടമായത്. 19,98,543 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 20,051 കോടി, ഭാരതി എയര്‍ടെല്‍ 11,888.89 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,330 കോടി, ഇന്‍ഫോസിസ് 3,468 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 13,208 കോടിയുടെ വര്‍ധന

കഴിഞ്ഞയാഴ്ച എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 13,208 കോടിയുടെ വര്‍ധന ഉണ്ടായി. 7,34, 763 കോടിയായാണ് മൂല്യം ഉയര്‍ന്നത്. ബജാജ് ഫിനാന്‍സ് 5,282 കോടി, ഐസിഐസിഐ ബാങ്ക് 3,095 കോടി, എല്‍ഐസി 506 കോടി, എന്നിങ്ങനെയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.