image

8 May 2024 5:21 PM IST

News

റാഫ ആക്രമണം: ഇസ്രയേലിന് ബോംബ് നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചു

MyFin Desk

റാഫ ആക്രമണം: ഇസ്രയേലിന്   ബോംബ് നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചു
X

Summary

  • റാഫയില്‍ രൂക്ഷമായ ആക്രമണം നടത്തിയേക്കാമെന്ന യുഎസിന്റെ ആശങ്കയാണ് അമേരിക്കന്‍ നടപടിക്കുപിന്നില്‍
  • കഴിഞ്ഞ ദിവസം റാഫയില്‍ വന്‍തോതിലുള്ള ഒഴിപ്പിക്കലിന് ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു


ഇസ്രയേലിന് ബോംബുകള്‍ നല്‍കുന്നത് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഗാസയിലെ റാഫ നഗരത്തില്‍ വന്‍തോതിലുള്ള ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനെത്തുടര്‍ന്നാണ് ഈ നടപടി. കയറ്റുമതിയില്‍ 900 കിലോഗ്രാം ബോംബുകളും , 225 കിലോഗ്രാം ബോംബുകളും ഉള്‍പ്പെടേണ്ടതായിരുന്നു. തിരക്കേറിയ നഗരത്തില്‍ ബോംബുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നതു സംബന്ധിച്ച യുഎസിന്റെ ആശങ്കയാണ് കയറ്റുമതി നിര്‍ത്തിവെക്കാന്‍ പ്രേരകമായത്. കഴിഞ്ഞ ദിവസം റാഫയില്‍ വന്‍തോതിലുള്ള ഒഴിപ്പിക്കലിന് ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഒരു ദശലക്ഷത്തിലധികം സാധാരണക്കാരാണ് റാഫയില്‍ അഭയം പ്രാപിച്ചിട്ടുള്ളത്.

ഹമാസിന്റെ ഒക്ടോബര്‍ 7-ന് ആക്രമണത്തിന് ശേഷം ഇസ്രയേലിനുള്ള യുഎസ് സൈനിക സഹായം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വൈറ്റ് ഹൗസില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ച്, നെതന്യാഹുവിന്റെ സര്‍ക്കാര്‍ റാഫയുടെ അധിനിവേശത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കയറ്റുമതി നിര്‍ത്തിവെക്കാന്‍ യുഎസ് തീരുമാനിച്ചത്.

റാഫയില്‍ ഒരു ആക്രമണം നടത്തിയാല്‍ അത് ലക്ഷങ്ങള്‍ മരിക്കാനോ പരിക്കേല്‍ക്കാനോ ഇടയാകും. കാരണം ഒരു ചെറിയ നഗരത്തില്‍ വന്‍ ജനസംഖ്യയാണ് തിങ്ങിപ്പാര്‍ക്കുന്നത്. അവിടെ അഭയാര്‍ത്ഥികളായി എത്തിയവരും ഏറെയാണ്.