image

10 Oct 2024 1:40 PM IST

News

25 കോടി അടിച്ചാല്‍ കൈയില്‍ കിട്ടുക ഇത്രമാത്രം !

MyFin Desk

hit the onam bumper, how much will you get
X

ഓണം ബമ്പറിന്‍റെ 25 കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് അത്രയും തുക കയ്യില്‍ കിട്ടുമോ എന്നത് എല്ലാവര്‍ക്കും ഉണ്ടാകുന്നൊരു സംശയമാണ്. ലോട്ടറി വകുപ്പിന്റെ വിശദീകരണം അനുസരിച്ച്, ആദായ നികുതി വിഹിതവും സര്‍ചാര്‍ജും കുറച്ചുള്ള തുകയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. ഇതിന് പുറമേയാണ് ഏജന്‍റ് കമ്മിഷൻ. ഓണം ബമ്പർ സമ്മാനത്തുകയായ 25 കോടിയിൽ, 10% ആയ ഏജന്‍റ് കമ്മിഷന്‍ (2.5 കോടി രൂപ) കഴിച്ചുള്ള 22.5 കോടിയാണ് ഭാഗ്യവാന് ലഭിക്കേണ്ട തുക. അതിനുശേഷമാണ് ആദായ നികുതി കണക്കാക്കുന്നത്.

10 ലക്ഷം രൂപക്കപ്പുറം വരുന്ന വരുമാനത്തിന് 30% ആദായ നികുതി ബാധകമാണ്, ഇത് ലോട്ടറി വകുപ്പ് നേരിട്ട് ആദായ നികുതിയിനത്തില്‍ അടക്കും. വിജയിയുടെ സമ്മാനത്തുകയിൽ 6.75 കോടി രൂപ ഈ ടിഡിഎസ് (TDS) ഇനത്തില്‍ കുറക്കപ്പെടും. അവശേഷിക്കുന്ന തുക 15.75 കോടിയാണെങ്കിലും, 50 ലക്ഷത്തിന് മുകളില്‍ വരുന്ന വരുമാനങ്ങൾക്ക് സര്‍ചാര്‍ജും ബാധകമാണ്.

50 ലക്ഷം മുതല്‍- 1കോടി വരെ 10% ,1 കോടി മുതല്‍ 2 കോടി വരെ 15%, 2 കോടി മുതല്‍ 5 കോടി വരെ 25%, 5 കോടിക്ക് മുകളില്‍ 37% മാണ് സര്‍ചാര്‍ജ്. 15.75 കോടിയുടെ സമ്മാനത്തുകക്ക്‌ 37% മാണ് സര്‍ചാര്‍ജ്. ഏകദേശം രണ്ടര കോടി രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പിടിക്കും. ഇതിനു പുറമേ ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് ഇനത്തില്‍ 4% നികുതിയും അടയ്ക്കേണ്ടതുണ്ട്. ഇതുകൂടി അടക്കുമ്പോള്‍ സമ്മാനത്തുകയില്‍ നിന്ന് 37 ലക്ഷത്തോളം വീണ്ടും കുറയും. എല്ലാ നികുതികളും കഴിഞ്ഞ് ജേതാവിന് കിട്ടുക 12 കോടി എണ്‍പത്തിയെട്ട് ലക്ഷത്തി ഇരുപത്താറായിരം രൂപയാണ്.