12 April 2023 4:00 PM IST
Summary
- 388 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്
- ഓഹരി ഒന്നിന് 330 രൂപ നിരക്കിലാണ് വിറ്റത്.
പ്രമുഖ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്ക് കമ്പനിയായ ഡെൽഹി വെരിയുടെ ഓഹരികൾ വിറ്റഴിച്ചു. ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ഇന്റർനെറ്റ് ഫണ്ട് III പിടിഇ യിലുള്ള 388 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ഏകദേശം 1.17 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരി ഒന്നിന് 330 രൂപ നിരക്കിൽ 387.87 കോടി രൂപയ്ക്കാണ് ഓഹരികൾ വിറ്റത്. ഓഹരികൾ വാങ്ങിയവരെ കുറിച്ചുള്ള വ്യക്തമായിട്ടില്ല. ഡിസംബർ പാദം വരെയുള്ള കണക്കു പ്രകാരം കമ്പനിയുടെ 4.68 ശതമാനം ഓഹരികളാണ് ടൈഗർ ഗ്ലോബൽ കൈവശം വച്ചിരുന്നത്. ഓഹരികൾ വിറ്റഴിച്ചതോടെ നിലവിൽ ഓഹരികൾ 1 .6 ശതമാനമായി കുറഞ്ഞു.
മറ്റൊരു ഇടപാടിൽ പിജിഐഎം ഇന്ത്യ മ്യൂച്ചൽ ഫണ്ട്, സാഗർ സിമെന്റിന്റെ 110 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഓഹരി ഒന്നിന് 183.1 രൂപ നിരക്കിൽ 60,39,698 ഓഹരികളാണ് വിറ്റഴിച്ചത്. ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽ ഫണ്ടാണ് ഓഹരികൾ വാങ്ങിയത്.