16 Jun 2025 10:09 AM IST
Summary
- 36 രാജ്യങ്ങളാണ് പുതിയ പട്ടികയിലിടം പിടിച്ചിട്ടുള്ളത്
- അടുത്ത 60 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരും
കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ആദ്യം 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശനം നിരോധിച്ചിരുന്നു. 36 രാജ്യങ്ങളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
വിസ, പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ 12 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ട്രംപ് ഭരണകൂടം 'ദേശീയ സുരക്ഷാ ഭീഷണികള്‍' പരാമര്‍ശിച്ചിരുന്നു.
അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, ഭൂട്ടാന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കംബോഡിയ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, ഡൊമിനിക്ക, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്.
പൂതിയ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ വിസ വിലക്കുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പിട്ട ഉത്തരവില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഡസന്‍ ആശങ്കകള്‍ ഉന്നയിക്കുകയും ബന്ധപ്പെട്ട രാജ്യങ്ങളില്‍ നിന്ന് തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത 60 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവയെ യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തും.
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംഗോ റിപ്പബ്ലിക്, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് ഭരണകൂടം നേരത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു,