image

28 May 2025 3:11 PM IST

News

സംസ്ഥാനമാകുന്നോ? കാനഡയോട് ട്രംപ്; ഗോള്‍ഡന്‍ ഡോം ഫ്രീ എന്ന് വാഗ്ദാനം

MyFin Desk

സംസ്ഥാനമാകുന്നോ? കാനഡയോട് ട്രംപ്;  ഗോള്‍ഡന്‍ ഡോം ഫ്രീ എന്ന് വാഗ്ദാനം
X

Summary

  • വ്യോമ പ്രതിരോധ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 175 ബില്യണ്‍ ഡോളര്‍


യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമാകാന്‍ കാനഡയ്ക്ക് ട്രംപിന്റെ കൂറ്റന്‍ ഓഫര്‍. ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം സൗജന്യമായി നല്‍കാം എന്നാണ് വാഗ്ദാനം. യുഎസിന്റെ ഭാഗമായില്ലെങ്കില്‍ ഗോള്‍ഡന്‍ ഡോം സ്വന്തമാക്കാന്‍ കാനഡ 61 ബില്യണ്‍ ഡോളര്‍ നല്‍കേണ്ടിവരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഎസ് സംസ്ഥാനമായാല്‍ ഗോള്‍ഡന്‍ ഡോം തികച്ചും സൗജന്യമാണ്. ഒറ്റ ഡോളര്‍ പോലും നല്‍കേണ്ടതില്ല. അവര്‍ ഈ ഓഫര്‍ പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെയും ട്രംപ് കാനഡയോട് യുഎസിന്റെ സംസ്ഥാനമാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഈ ആവശ്യത്തെ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു.

വ്യോമപ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോം എത്രയും വേഗം പ്രാവര്‍ത്തികമാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് സ്പേസ് ഫോഴ്‌സ് ജനറല്‍ മൈക്കല്‍ ഗുട്ലെയ്‌നിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു. റഷ്യ, ചൈന എന്നിവരുടെ ഭീഷണികള്‍ ഇല്ലാതെയാക്കാനും യുഎസിനെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

175 ബില്യണ്‍ ഡോളറാണ് പദ്ധതിയുടെ ചിലവ്. ജനുവരി 2029 ന് മുന്‍പ് പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.