image

1 April 2024 5:48 PM IST

News

പ്രമുഖ ' ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ' താല്‍ക്കാലികമായി നിറുത്തി

MyFin Desk

പ്രമുഖ  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്  താല്‍ക്കാലികമായി നിറുത്തി
X

Summary

  • അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ പ്രധാന റാഫിള്‍ ഡ്രോ ഓപ്പറേറ്ററാണ് ബിഗ് ടിക്കറ്റ്
  • അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എല്ലാ മാസവും 3-ാം തീയതിയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സംഘടിപ്പിച്ചിരുന്നത്
  • ദുബായിലെ മലയാളി പ്രവാസി മുഹമ്മദ് ഷെരീഫാണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ വിജയി


നിരവധി പേരെ കോടിപതികളാക്കിയ ' ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ' താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ അധികൃതരാണ് ഇക്കാര്യം 2024 ഏപ്രില്‍ 1 ന് പ്രഖ്യാപിച്ചത്.

എങ്കിലും സീരീസ് 262-ന് വേണ്ടി ഷെഡ്യൂള്‍ ചെയ്ത തത്സമയ നറുക്കെടുപ്പ് ഏപ്രില്‍ 3 ന് നടക്കുമെന്നും അറിയിച്ചു. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍

എല്ലാ മാസവും 3-ാം തീയതിയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സംഘടിപ്പിച്ചിരുന്നത്.

10 ദശലക്ഷം ദിര്‍ഹം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഏപ്രില്‍ 3-ലെ നറുക്കെടുപ്പ്. മേയ് 3-ന് മസെരാട്ടി ഗിബ്ലി, റേഞ്ച് റോവര്‍ ഇവോക്ക് ഡ്രീം കാര്‍ നറുക്കെടുപ്പും നടക്കും.

യുഎഇ റെഗുലേറ്ററി ഗെയിമിംഗ് നിബന്ധനകള്‍ക്ക് അനുസൃതമായിട്ടാണ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.

അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ പ്രധാന റാഫിള്‍ ഡ്രോ ഓപ്പറേറ്ററാണ് ബിഗ് ടിക്കറ്റ്.

നേരത്തെ ദുബായ് ആസ്ഥാനമായ മഹ്‌സൂസും, എമിറേറ്റ്‌സ് ഡ്രോയും ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നു.

ബിഗ് ടിക്കറ്റ് കഴിഞ്ഞ വര്‍ഷം മൊത്തം 2,46,297,071 ദിര്‍ഹം സമ്മാനം നല്‍കി. ദുബായിലെ മലയാളി പ്രവാസി മുഹമ്മദ് ഷെരീഫാണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ വിജയി.