2 Sept 2023 5:51 PM IST
Summary
- ഡയറക്ടര്‍, സിഇഒ എന്നീ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു
- നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി അഞ്ച് വര്‍ഷത്തേക്ക് തുടരും
- ബാങ്കിനെ ഉദയ് കൊട്ടക് 38 വര്‍ഷം നയിച്ചു.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ ഉദയ് കൊട്ടക് സെപ്റ്റംബര്‍ ഒന്നു മുതല്‍ മാനേജിംഗ് ഡയറക്ടര്‍, സിഇഒ എന്നീ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു. മുപ്പത്തിയെട്ടു വര്‍ഷമായി ബാങ്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ഉദയ് കൊട്ടക്, നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി അഞ്ച് വര്‍ഷത്തേക്ക് തുടരും. ബാങ്കിന്റെ പിന്തുടര്‍ച്ച പദ്ധതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദയ് കൊട്ടക് രാജിവച്ചിട്ടുള്ളത്.
ഇടക്കാല സംവിധാനമെന്ന നിലയില്‍ മാനേജിംഗ് ഡയറക്ടറുടേയും സിഇഒയുടേയും ചുമതല ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ദീപക് ഗുപത വഹിക്കും. 2023 ഡിസംബര്‍ 31 വരെ ഈ ക്രമീകരണം തുടരും. 1999 ജനുവരി മുതല്‍ ബാങ്കിന്റെ ഡയറക്ടറായിരുന്ന ദീപക് ഗുപ്ത, 2012 ജനുവരി ഒന്നിന് ജോയിന്റ് മാനേജിംഗ് ഡയറക്ടറായി നിയമിതനായത്.
സെപ്റ്റംബര്‍ രണ്ടിനു നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഉദയ കൊട്ടകിന്റെ രാജിയും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രധാന നേതൃമാറ്റങ്ങളും പ്രഖ്യാപിച്ചത്.
1985-ല്‍ മൂന്നു ജീവനക്കാരുമായി ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായിട്ടായിരുന്നു കൊട്ടക് ബാങ്കിനെ ഉദയ് കൊട്ടക് 38 വര്‍ഷം നയിച്ചു.
2003-ല്‍ ഇത് വാണിജ്യ വായ്പ നല്‍കുന്ന സ്ഥാപനമായി മാറി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ പട്ടികയനുസരിച്ച് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1340 കോടി ഡോളറാണ്.
സ്റ്റോക്ക് ബ്രോക്കിംഗ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, കാര്‍ ഫിനാന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ധനകാര്യ സേവന മേഖലകളില്‍ കൊട്ടക് മഹീന്ദ്ര ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്‍ബിഎഫ്‌സി യുടെ ആഴത്തിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു വ്യക്തിയും കൂടിയാണ് ഉദയ് കൊടക്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബാങ്കിലെ അംഗങ്ങളുടെയും അംഗീകാരത്തിന് ശേഷമായിരിക്കും മറ്റു തീരുമാനങ്ങള്‍. 2024 ജനുവരി 1 മുതല്‍ പുതിയ മാനേജിംഗ് ഡയറക്ടറെയും സിഇഒയെയും നിയമിക്കുന്നതിന് അനുമതി തേടി ബാങ്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗുപ്തയ്ക്ക് ധനകാര്യ സേവന മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലധികം അനുഭവമുണ്ട്. ഐടി, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സംരംഭങ്ങള്‍, ഇന്റേണല്‍ ഓഡിറ്റ്, ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിംഗ്, കംപ്ലയന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഓപ്പറേഷന്‍സ് എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള വിവിധ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.
1985-ല്‍ ബാങ്കില്‍ നടത്തിയ 10000 രൂപ ഇന്ന 300 കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം മൂല്യം സൃഷ്ടിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. നേരിട്ട ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കുന്നുണ്ടെന്നും ഉദയ് കൊട്ടക് പറഞ്ഞു.