image

17 Oct 2023 5:56 PM IST

News

ഫെല്ലോഷിപ്പ് തുക ഉയര്‍ത്തി യുജിസി; ഉയര്‍ത്തിയത് 2023 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

MyFin Desk

ഫെല്ലോഷിപ്പ് തുക ഉയര്‍ത്തി യുജിസി; ഉയര്‍ത്തിയത് 2023 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ
X

Summary

2023 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും തുക ഉയര്‍ത്തുകയെന്നു യുജിസി


ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആര്‍എഫ്), സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (എസ്ആര്‍എഫ്), പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നിവയുടെ തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) അറിയിച്ചു.

2023 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും തുക ഉയര്‍ത്തുകയെന്നും യുജിസി അറിയിച്ചു.

2023 സെപ്റ്റംബര്‍ 20ന് ചേര്‍ന്ന 572-ാമത് യോഗത്തില്‍ ഫെല്ലോഷിപ്പ് തുക വര്‍ധിപ്പിച്ചതിനുള്ള അംഗീകാരം നല്‍കിയിരുന്നു.

സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എന്നിവയ്ക്ക് പുതിയ ഫെല്ലോഷിപ്പ് തുക ആദ്യ 2 വര്‍ഷം പ്രതിമാസം 37,000 രൂപയായിരിക്കും. നേരത്തേ ഇത് 31,000 രൂപയായിരുന്നു.

പുതിയ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ആദ്യ വര്‍ഷം പ്രതിമാസം 58,000 രൂപയായിരിക്കും. മുന്‍പ് ഇത് 47,000 രൂപയായിരുന്നു.

പുതുക്കിയ സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് പ്രതിമാസം 42,000 രൂപയാണ്. മുന്‍പ് ഇത് 35,000 രൂപയായിരുന്നു.