image

5 May 2025 7:00 PM IST

News

തിരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

MyFin Desk

lok sabha elections, first phase on april 19, kerala on april 26, counting of votes on june 4
X

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. ഡൽഹിയിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണൻ ഗ്യാനേഷ് കുമാർ ആണ് ഈ ആശയം അവതരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്കായി പലതരം ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായണ് ഏക ഡിജി പ്ലാറ്റ്‌ഫോമിലൂടെ ECINET ലക്ഷ്യമിടുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന ഈ പ്ലാറ്റ്‌ഫോം ഏകദേശം 100 കോടി വോട്ടർമാർ, 10.5 ബൂത്ത് ലെവൽ ഓഫീസർമാർ ( BLO), 15 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (BLA), 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 15, 597 അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (AERO ), 4,123 ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ERO), 767 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (DEO), എന്നിവർ അടങ്ങുന്ന വിശാലമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് പ്രയോജനം ചെയ്യും. അവസാനഘട്ട പരിശോധനകൾക്ക് ശേഷം ECINET ഉടൻ നിലവിൽ വരുമെന്ന് കമ്മീഷൻ അറിയിച്ചു.