30 Dec 2023 4:22 PM IST
2024 ജനുവരി 1 മുതല്‍ യുപിഐ സേവനം സെക്കന്‍ഡറി മാര്‍ക്കറ്റിലും ലഭ്യമാക്കാന്‍ എന്‍പിസിഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) തീരുമാനിച്ചു.
ക്ലിയറിംഗ് കോര്‍പറേഷനുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഡെപ്പോസിറ്ററികള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, യുപിഐ ആപ്പ് പ്രൊവൈഡര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സേവനം ലഭ്യമാക്കുക.
ആദ്യ ഘട്ടത്തില്‍ സേവനം പരിമിതമായ കസ്റ്റമേഴ്‌സിനു മാത്രമായിരിക്കും ലഭിക്കുക.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക.
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ). ഇപ്പോള്‍ ഐപിഒ അപേക്ഷകള്‍ക്കായി ഏറ്റവുമധികം പേര്‍ പേയ്‌മെന്റ് നടത്തുന്നതും യുപിഐ വഴിയാണ്.