14 Oct 2023 4:45 PM IST
Summary
ഇന്ന് രാവിലെ ഏഴ് മണി മുതലാണു തകരാര്‍ അനുഭവപ്പെട്ടത്
രാജ്യവ്യാപകമായി ഇന്ന് (ഒക്ടോബര്‍ 14) യുപിഐ സേവനം തടസപ്പെട്ടു. ജിപേ, പേടിഎം തുടങ്ങിയ ആപ്പുകളിലെല്ലാം തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ക്ക് പണം അയയ്ക്കാന്‍ സാധിച്ചില്ല.
ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റില്‍ നിന്നുള്ള വിവരം അനുസരിച്ച് ഇന്ന് രാവിലെ ഏഴ് മണി മുതലാണു തകരാര്‍ അനുഭവപ്പെട്ടത് എന്നാണ്. ഉച്ചയായപ്പോഴും തകരാര്‍ ഉണ്ടായിരുന്നു.
കാരണം എന്താണെന്നു വ്യക്തമാക്കുന്ന യാതൊരു വിധ പ്രതികരണങ്ങളും ഒരു ഭാഗത്തുനിന്നും ഇതുവരെ വന്നിട്ടില്ല.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നത്.