22 Jun 2024 2:27 PM IST
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരിടവേളയ്‌ക്ക് ശേഷം വിപണിയില്‍ തക്കാളിയുടെ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. പൊതുവിപണിയിൽ 100 രൂപയും ഹോർട്ടി കോർപ്പിന്റെ ഔട്ട് ലറ്റുകളിൽ 110 രൂപയുമായി വില. ഹോർട്ടികോർപ്പിന്‍റെ കൊച്ചി സ്റ്റാളിൽ തക്കാളിക്ക് 105 രൂപയാണ് വില. തിരുവനന്തപുരത്തെ സ്റ്റാളിൽ 80 രൂപയും. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് തിരുവനന്തപുരത്തെ സ്റ്റാളിൽ വില കുറവാണ്.
ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്കും 5 മുതൽ 10 രൂപ വരെ വില ഉയർന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോൾ 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപയിലെത്തി.
പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വില കുതിക്കുന്നു
*തുവരപരിപ്പ് – 170 – 190 രൂപ
*ചെറുപയർ – 150
*വൻപയർ – 110
*ഉഴുന്ന് പരിപ്പ് – 150
*ഗ്രീൻപീസ് – 110
*കടല – 125 എന്നിങ്ങനെയാണ് വില.