image

2 March 2025 11:37 AM IST

News

ആര്‍സി ഇനി മുതല്‍ ഡിജിറ്റൽ; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

MyFin Desk

rc will be online from today, copies will be available on digi locker and m-parivahan
X

സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ രേഖകൾ ഇന്നലെ മുതൽ ഡിജിറ്റലായി മാറി. അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവയിലും ആര്‍സിയുടെ ഡിജിറ്റല്‍ പകര്‍പ്പ് ലഭിക്കും. വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിനാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. നേരത്തെ ആർ സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ‍ഡിജിറ്റലാകുന്നതോടെ വേ​​ഗത്തിൽ ആർ സി ലഭിക്കും.

ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക് എന്നിവ അച്ചടിക്കുന്ന കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അച്ചടിക്കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു 10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നല്‍കാത്തതിനാല്‍ അച്ചടി പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാര്‍ഡ് വിതരണം പൂര്‍ണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.