image

8 Nov 2023 5:43 PM IST

News

ബൈക്കിന് വില ഒരു ലക്ഷം;യുവാവിന് പിഴ 86,500 രൂപ

MyFin Desk

Motor vehicle department fined 86,500 rupees to one lakh young people for bike price
X

Summary

മൂന്ന് മാസത്തിനിടെ 150 ലധികം നിയമ ലംഘനമാണ് കണ്ടെത്തി ഫൈൻ ഈടാക്കിയിരുന്നത്


റോഡിലെ എ.ഐ ക്യാമറയെ കൂസാതെ ബൈക്കിൽ നിയമലംഘനം നടത്തിയ യുവാവിന് 86,500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ആണ് പിഴ ഈടാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 150 ലധികം തവണയാണ് കണ്ണൂർ പഴയങ്ങാടിയിലെ എ.ഐ ക്യാമറയിൽ ഈ ഇരുപത്തിയഞ്ചുകാരന്റെ നിയമലംഘനം പതിഞ്ഞത് . എന്നാൽ പിഴയടക്കാതെ മുങ്ങി നിയമ ലംഘനം തുടർന്ന്തിനാൽ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

എ.ഐ ക്യാമറയുടെ ലിസ്റ്റിൽ സ്ഥിരമായി ഫൈൻ കണ്ടതിനെ തുടർന്ന് വീട്ടിലേക്ക്‌ അറിയിപ്പുകൾ ചെന്നെങ്കിലും മറുപടി ഉണ്ടായില്ല. വീണ്ടും നിയമ ലംഘനം തുടർന്ന് കൊണ്ടേയിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും യുവാവിനെ പിടിക്കുടിയത്‌. കൂടുതലായും പുറകിലിരിക്കുന്ന ആൾ ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുക, ട്രിപ്പിൾ റൈഡിങ്, ഹെൽമെറ്റ് ഉപയോഗിക്കാതെ വാഹനം ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ 150 തിലധികം തവണയാണ് യുവാവ് ആവർത്തിച്ചത്

2019 മോഡൽ ബൈക്കിന്റെ മാർക്കറ്റ് വിലയേക്കാൾ കൂടുതലാണ് പിഴത്തുകയായി വന്നിരിക്കുന്നത്.ബൈക്കിന്റെ വില 1 ലക്ഷം രൂപയാണ് ആദ്യ തവണ ഫൈൻ നോട്ടീസ് വന്നപ്പോൾ അടക്കാതിരുന്നതാണ് ഇത്രയധികം കേസുകൾ വരാൻ കാരണം. ഓരോ പ്രാവശ്യവും നിയമ ലംഘനം ഉണ്ടായപ്പോഴും ഫോണിലേക്ക്‌ സന്ദേശങ്ങൾ വരാറുണ്ടായിരുന്നു. ഏതായാലും പിഴ അടക്കാതെ മറ്റ് വഴികളില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. നിയമ ലംഘനത്തിന് പിഴ വന്നാൽ തുക അടക്കുക നിയമ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കുക, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.