22 April 2024 3:53 PM IST
Summary
- മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഡിയോ പങ്കുവച്ചു
- എറണാകുളം ജില്ലയിലെ പള്ളിക്കരയില്‍ താമസിക്കുന്ന 64-കാരി ലീലാമ്മ ജോണാണ് കഥാനായിക
- ലീലാമ്മയുടെ ഡാന്‍സ് വൈറലായതോടെ രണ്ട് സംവിധായകര്‍ വിളിച്ചു
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീട്ടമ്മയായ ലീലാമ്മ ഇനി മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിക്കും.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ 64-കാരിയായ ലീലാമ്മ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന വീഡിയോ വൈറലായിരുന്നു. പാലക്കാട് ഭര്‍ത്താവിന്റെ ബന്ധുവിന്റെ വിവാഹ ആഘോഷത്തിനിടെയായിരുന്നു ലീലാമ്മ ' ഒരു മധുരക്കിനാവിന്‍ ' എന്ന മലയാള പാട്ടിനൊപ്പം നൃത്തംവച്ചത്.
' എന്താ ഒരു എനര്‍ജി...എന്താ ഒരു ടൈമിംഗ് ' എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതും.
മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് നൃത്തം വച്ച വീട്ടമ്മ ആരാണെന്ന അന്വേഷണം ആരംഭിച്ചത്. അധികം താമസിയാതെ തന്നെ ആളെ കണ്ടെത്തി.
എറണാകുളം ജില്ലയിലെ പള്ളിക്കരയില്‍ താമസിക്കുന്ന 64-കാരി ലീലാമ്മ ജോണാണ് കഥാനായികയെന്നും മാധ്യമങ്ങള്‍ കണ്ടെത്തി.
മൂന്ന് മക്കളാണ് ലീലാമ്മയ്ക്ക്. മകന്‍ സന്തോഷും മകള്‍ മിനിയും നൃത്താധ്യാപകരാണ്. ഒരു മകള്‍ വിദേശത്തുമാണ്.
മകന്‍ സന്തോഷ്, ഭാര്യ, രണ്ട് മക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ലീലാമ്മ താമസിക്കുന്നത്.
ലീലാമ്മയുടെ ഡാന്‍സ് വൈറലായതോടെ രണ്ട് സംവിധായകര്‍ വിളിച്ചിരുന്നെന്നു മകന്‍ സന്തോഷ് പറഞ്ഞു. അതില്‍ ഒരു സിനിമയില്‍ മോഹന്‍ലാലാണ് നായകനെന്നും സന്തോഷ് പറഞ്ഞു.