image

14 Sept 2023 6:34 PM IST

News

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വിയുടെ പ്രയോറിറ്റി സര്‍വീസ്

MyFin Desk

Vi pays Rs 1700 crore to DoT for 5G spectrum acquired in 2022 auction
X

Summary

  • മുംബൈ, ഡെല്‍ഹി, കൊല്‍ക്കൊത്ത, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര-ഗോവ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ ഒന്‍പതു സര്‍ക്കിളുകളിലാണ് നിലവില്‍ വി പ്രയോറിറ്റി സേവനങ്ങള്‍ ലഭ്യമാകുന്നത്.


കൊച്ചി: ടെലികോം സേവനദാതാവായ വി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വി പ്രയോറിറ്റി സര്‍വീസ് അവതരിപ്പിച്ചു. ഉയര്‍ന്ന പോസ്റ്റ് പെയിഡ് പ്ലാനായ 699, നാലില്‍ കൂടുതല്‍ ഫാമിലി പ്ലാനുകളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍, പത്തു വര്‍ഷമോ അതിലധികമോ ആയി വിയുടെ ഉപഭോക്താവായിട്ടുള്ളവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ സേവനം.

വി സ്റ്റോറുകളിലെ സേവനങ്ങള്‍ക്ക് മുന്‍ഗണന, ഐവിആര്‍ നമ്പറിലേക്കുള്ള ഫോണ്‍ വിളികള്‍ക്കു പുറമേ പ്രീമിയം കോള്‍ സെന്ററിലേക്ക് 24 മണിക്കൂറും പ്രവേശനം, കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നവര്‍ക്ക് സീനിയര്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവുകളുടെ സേവനം എന്നിവയെല്ലാം പ്രയോറിറ്റി സര്‍വീസിലൂടെ ലഭിക്കും.

മുംബൈ, ഡെല്‍ഹി, കൊല്‍ക്കൊത്ത, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര-ഗോവ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ ഒന്‍പതു സര്‍ക്കിളുകളിലാണ് നിലവില്‍ വി പ്രയോറിറ്റി സേവനങ്ങള്‍ ലഭ്യമാകുന്നത്. ഉടന്‍ തന്നെ ഇന്ത്യ മുഴുവനായും ഇത് ലഭ്യമാക്കുമെന്നും വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു.