9 Nov 2023 9:21 PM IST
Summary
ഓണ്‍ലൈനായി നടത്തുന്ന വാങ്ങലുകളില്‍ ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാണ്
വൈറ്റ് ഗുഡ്‌സി (ഫിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ വലിയ ഇലക്ട്രിക് ഉ്തപന്നങ്ങള്‍) ന്റെ ഗ്യാരണ്ടി അല്ലെങ്കില്‍ വാറന്റി ഉത്പന്നം വാങ്ങിയ തീയതിയ്ക്കു പകരം ഇന്‍സ്റ്റാളേഷന്‍ തീയതി മുതലാണ് ആരംഭിക്കണ്ടതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ്. റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ വൈറ്റ് ഗുഡ്‌സ് നിര്‍മ്മാതാക്കളോട് ഉപഭോക്താക്കള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഗ്യാരന്റി അല്ലെങ്കില്‍ വാറന്റി നയം പരിഷ്‌കരിക്കണമെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് വ്യവസായ, റീട്ടെയില്‍ അസോസിയേഷനുകള്‍ക്കും വൈറ്റ് ഗുഡ്‌സ് നിര്‍മ്മാതാക്കള്‍ക്കും അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വൈറ്റ് ഗുഡ്‌സ് സാധാരണയായി പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുന്നതുവരെ ഉപഭോക്താക്കള്‍ക്ക് ഈ ഉത്പന്നം ഉപയോഗിക്കാന്‍ സാധിക്കില്ല. അപ്പോള്‍ സാധനം വാങ്ങുന്ന തീയതി മുതല്‍ വാറന്റി അല്ലെങ്കില്‍ ഗ്യാരന്റി നല്‍കിയാല്‍ കാലയളവ് കുറയുന്നതിനു കാരണമാകും. ഓണ്‍ലൈനായി നടത്തുന്ന വാങ്ങലുകളില്‍ ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാണ്. കാരണം അത് ഡെലിവറി ചെയ്യാന്‍ പലപ്പോഴും കുറച്ചു ദിവസങ്ങളെടുക്കാറുണ്ട്. അപ്പോള്‍ വീണ്ടും വാറന്റി അല്ലെങ്കില്‍ ഗ്യാരന്റി കാലയളവ് കുറയുന്നതിന് കാരണമാകും.
ഉപഭോക്താവിന് ഉപയോഗിക്കാന്‍ കഴിയാത്ത കാലയളവില്‍ വാറന്റി അല്ലെങ്കില്‍ ഗ്യാരന്റി ആരംഭിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരംക്ഷണ നിയമപ്രകാരം അന്യായമാണ്. ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ നടന്ന ബിസിനസ് 20 (ബി 20) ഉച്ചകോടി ഇന്ത്യ 2023 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിസിനസുകളും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞത് കത്ത് പ്രത്യേകം എടുത്ത് പറയുന്നു.
ഉത്സവ സീസണ്‍ ആരംഭിക്കുമ്പോള്‍, വിപണിയില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനവുണ്ടാകും, അതായത് ബിസിനസുകള്‍ക്ക് തിരക്കേറിയ കാലയളവ്. അത്തരമൊരു കാലയളവില്‍, പ്രധാനമന്ത്രി വിഭാവനം ചെയ്ത ഉപഭോക്തൃ പരിചരണത്തിന്റെ സന്ദേശം ബിസിനസുകള്‍ മനസില്‍ സൂക്ഷിക്കണം. അതുവഴി ഉത്സവ വാങ്ങലുകളില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും പരിരക്ഷിക്കുകയും ചെയ്യുമെന്നും അഭിപ്രായപ്പെടുന്നു.