22 March 2024 5:20 PM IST
Summary
ഏകദിന വര്‍ക്ക്‌ഷോപ്പ് കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സില്‍
വനിതാ സംരംഭകത്വ വികസന ഏകദിന വര്‍ക്ക്‌ഷോപ്പ് സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായവാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ്‌റ് (KIED), വനിതാ സംരംഭകത്വ വികസന ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 26 ന് കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. ഐഡിയ ജനറേഷന്‍, ബിസിനസ് പ്ലാനിംഗ്, സ്ത്രീ ശാക്തീകരണവും സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകത്വവും, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കീമുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ http://kied.infot/raining-calender/ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി മാര്‍ച്ച് 25 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842532890/2550322/9188922800.