image

15 Oct 2024 9:19 PM IST

Europe and US

യുകെയിലെ വിദേശ പ്രതിഭകളില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്

MyFin Desk

യുകെയിലെ വിദേശ പ്രതിഭകളില്‍  ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്
X

Summary

  • സ്വന്തമായി ഭവനമുള്ള ഇന്ത്യാക്കാരുടെ എണ്ണവും യുകെയില്‍ കൂടുതലാണ്
  • ജോലി ലഭിച്ചു കഴിഞ്ഞാല്‍ കുടുംബമായി ഇവിടേക്ക് കുടിയേറാന്‍ ഇന്ത്യാക്കാര്‍ താത്പര്യപ്പെടുന്നു


യുകെയില്‍ ഏറ്റവും കൂടുതലുള്ള വിദേശ പ്രൊഫഷണലുകള്‍ ഇന്ത്യാക്കാരാണെന്ന് റിപ്പോര്‍ട്ട്. വിദേശികള്‍ക്ക് ലഭിക്കുന്നത് യുകെയില്‍ ലഭിക്കുന്നത് മികച്ച തൊഴിലവസരങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു.

നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം യുകെയിലെത്തിയ കുടിയേറ്റക്കാരില്‍ അധികവും ഇന്ത്യാക്കാരായിരുന്നു. 2,50,000 പേരാണ് കുടിയേറ്റക്കാരായി എത്തിയത്. ഇതില്‍ 1,27,000 പേര്‍ ജോലിക്കായി എത്തിയവരാണ്. പഠനത്തിനായും സന്ദര്‍ശനത്തിനായും എത്തുന്നവരേക്കാള്‍ ജോലി ചെയ്യാനെത്തുന്നവരാണ് അധികവും. ഇവരില്‍ ഭൂരിഭാഗവും മികച്ച പ്രൊഫണല്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്.

അതേസമയം, സ്വന്തമായി ഭവനമുള്ള ഇന്ത്യാക്കാരുടെ എണ്ണവും യുകെയില്‍ കൂടുതലാണ്. പൂര്‍ണ ഉടമസ്ഥതയിലുള്ളതോ മോര്‍ട്ടഗേജ് വായ്പ എടുത്ത് വാങ്ങിയതോ ആയ വീടുകളില്‍ താമസിക്കുന്നവരാണ് ഇതില്‍ 70 ശതമാനം പേരും. യുകെയില്‍ ജോലി ലഭിച്ചു കഴിഞ്ഞാല്‍ കുടുംബമായി ഇവിടേക്ക് കുടിയേറാനാണ് കൂടുതല്‍ ഇന്ത്യാക്കാരും താല്‍പര്യപ്പെടുന്നത്. കുട്ടികള്‍ക്ക് ഇവിടെ വിദ്യാഭ്യാസം നല്‍കാനും ഇവിടെത്തന്നെ സ്ഥിരതാമസം നേടാനുമാണ് അധികം പേരും ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.