image

21 Feb 2026 7:15 PM IST

NRI

Social Media Use children:കുട്ടികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം; കര്‍ശന നടപടിയുമായി യുഎഇ

MyFin Desk

Social Media Use children:കുട്ടികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം; കര്‍ശന നടപടിയുമായി യുഎഇ
X

Summary

പ്രത്യേക നിയമ നിര്‍മാണം നടത്താനാണ് ആലോചന


കുട്ടികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. പ്രത്യേക നിയമ നിര്‍മാണം നടത്താനാണ് ആലോചന. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തമായ നിയമങ്ങള്‍ നിലവില്‍ വരുമെന്നാണ് സൂചന. യുഎഇ മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന രണ്ടാമത് ഉന്നതതല യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളുടെ പെരുമാറ്റത്തിലും ശ്രദ്ധയിലുമുണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ വിദഗ്ധര്‍, ഹ്യൂമന്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്നത്.

കുട്ടികളുടെ മസ്തിഷ്‌കം വികസിച്ചുവരുന്ന ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലെ അതിവേഗ ദൃശ്യങ്ങളും ഉള്ളടക്കങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സൈക്കോളജിസ്റ്റുകള്‍ ചൂണ്ടികാട്ടി. കുട്ടികളെ സ്‌ക്രീനില്‍ തളച്ചിടുന്ന രീതിയിലുള്ള അല്‍ഗോരിതങ്ങള്‍ നിര്‍മ്മിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കാണ് ഇതില്‍ പ്രധാന ഉത്തരവാദിത്തമെന്ന അഭിപ്രായയും ഗോഗത്തില്‍ ഉയര്‍ന്നു.

പ്രായം തിരിച്ചറിയാനുള്ള എഐ സാങ്കേതികവിദ്യകളും യുഎഇ പാസ് പോലുള്ള സംവിധാനങ്ങളും ഉപയോഗിച്ച് പ്രായപരിധി കര്‍ശനമാക്കണം. നിയമങ്ങള്‍ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് പിഴ ചുമത്തണം തുടങ്ങിയവയാണ് യോഗത്തില്‍ ഉയര്‍ന്ന് വന്ന മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.