image

20 Feb 2026 7:23 PM IST

NRI

Bahrain for treatment:ബഹ്റിന്‍ ആരോഗ്യ മേഖലയില്‍ ചികിത്സക്കായി വിദേശികള്‍ ചെലവഴിച്ചത് വന്‍ തുക

MyFin Desk

Bahrain for treatment:ബഹ്റിന്‍ ആരോഗ്യ മേഖലയില്‍ ചികിത്സക്കായി വിദേശികള്‍ ചെലവഴിച്ചത് വന്‍ തുക
X

Summary

2023 മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആകെ 3,987,988 ദിനാറാണ് വിദേശികളില്‍ നിന്ന് ഈടാക്കിയത്


ബഹ്‌റിനിലെ ആരോഗ്യ മേഖലയില്‍ വിദേശികള്‍ ചെലവഴിച്ചത് വന്‍ തുകയാണെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയ വിദേശികളില്‍ നിന്നുള്ള വരുമാന വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 2023 മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആകെ 3,987,988 ദിനാറാണ് വിദേശികളില്‍ നിന്ന് ഈടാക്കിയത്. ഇതില്‍ ഭൂരിഭാഗവും (3,518,787 ദീനാര്‍) സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള വരുമാനമാണ്.

പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ നിന്ന് 2023 മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 469,201 ദീനാര്‍ ഫീസായി ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.