image

10 Feb 2026 7:06 PM IST

NRI

IndiGo Muscat,Chennai flights:മസ്‌കറ്റ്-ചെന്നൈ നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

MyFin Desk

IndiGo Muscat,Chennai flights:മസ്‌കറ്റ്-ചെന്നൈ നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ
X

Summary

ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്


ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിനും ചെന്നൈയ്ക്കും ഇടയില്‍ പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. ദക്ഷിണേന്ത്യയും ഒമാനും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മെയ് 14 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലായി ആഴ്ചയില് മൂന്ന് തവണയാണ് സര്‍വീസുണ്ടാകുക.

രാത്രി 11:45-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 02:15-ന് മസ്‌കറ്റിലെത്തും. തിരിച്ചുള്ള മസ്‌കറ്റ് - ചെന്നൈ സര്‍വീസുകള്‍ മെയ് 15 മുതല്‍ ആരംഭിക്കും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ സര്‍വീസുകള്‍. പുലര്‍ച്ചെ 03:15-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്ന് രാത്രി 11:45ന് പുറപ്പെട്ട് 02:15ന് മസ്‌കത്തില്‍ എത്തിച്ചേരും. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കും തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമാനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ഈ പുതിയ സര്‍വീസ് സഹായിക്കും