19 Jun 2023 8:00 PM IST
Summary
- എമിറേറ്റ്‌സ് എന്റര്‍പ്രണര്‍ഷിപ്പുമായി ഫൈനാന്‍സ് ഹൗസ് എല്‍എല്‍സി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
- മൈക്രോ, സ്‌മോള്‍, മീഡിയം സംരംഭങ്ങളുടെ വികസനത്തിനും വളര്‍ച്ചയ്ക്കുമായി ഈ പങ്കാളിത്തം ഉപയോഗപ്പെടുത്താനാണ് കമ്പനി
ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി യുഎഇയിലെ പ്രമുഖ ധനകാര്യസ്ഥാപനമായ ഫൈനാന്‍സ് ഹൗസ് എല്‍എല്‍സി. ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് എന്റര്‍പ്രണര്‍ഷിപ്പുമായി ഫൈനാന്‍സ് ഹൗസ് എല്‍എല്‍സി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഇതുവഴി മൈക്രോ, സ്‌മോള്‍, മീഡിയം സംരംഭങ്ങളുടെ വികസനത്തിനും വളര്‍ച്ചയ്ക്കുമായി ഈ പങ്കാളിത്തം ഉപയോഗപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അബൂദബിയില്‍ നടന്ന ചടങ്ങില്‍ ഫൈനാന്‍സ് ഹൗസ് സ്ഥാപകന്‍ മുഹമ്മദ് അബ്ദുല്ല ജുമാ അല്‍ കുബൈസിയും ഇഇഎ ചെയര്‍മാന്‍ സനദ് അല്‍ മെഖ്ബാലിയും പങ്കെടുത്തു.
ധാരണപ്രകാരം ഇഇഎ അംഗങ്ങള്‍ക്ക് മികച്ച നിക്ഷേപ നിരക്കുകള്‍ ഫൈനാന്‍സ് ഹൗസ് വഴി നേടാം. ബിസിനസ് ഫൈനാന്‍സ് മേഖലയിലെ അവസരങ്ങളും അടുത്തറിയാനാകും.