26 Feb 2026 8:47 PM IST
Summary
യുഎഇ താമസക്കാര്‍ക്ക് അതിര്‍ത്തിയില്‍ വിസ ഓണ്‍ അറൈവല്‍; 14 ദിവസം വരെ താമസിക്കാന്‍ അവസരം
പെരുന്നാള്‍ അവധിക്കാലം ആഘോഷിക്കാന്‍ ബജറ്റ് ഫ്രണ്ട്‌ലി യാത്ര തേടുന്ന പ്രവാസികള്‍ക്ക് മികച്ച ഓപ്ഷനായി ഓമാന്‍ റോഡ് ട്രിപ്പ്. വിമാനയാത്രയെ അപേക്ഷിച്ച് ചെലവ് കുറവായതും പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഡ്രൈവ് അനുഭവവമാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണം. ഇത്തവണ പെരുന്നാള്‍ അവധി ഒമ്പത് ദിവസം വരെ നീളാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
വാഹന ഇൻഷുറൻസിൽ ഒമാൻ കവറേജ് വേണം
യുഎഇ താമസവിസയുള്ളവര്‍ക്ക് മുന്‍കൂട്ടി വിസ എടുക്കേണ്ടതില്ല. അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് നേരിട്ട് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. 5 ഒമാനി റിയാല്‍ (ഏകദേശം 47 ദിര്‍ഹം) നല്‍കിയാല്‍ 14 ദിവസം വരെ ഒമാനില്‍ താമസിക്കാം. കൂടുതല്‍ ദിവസം നില്‍ക്കണമെങ്കില്‍ ഇ-വിസ ആവശ്യമാണ്.
യാത്രയ്ക്കായി ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, വാലിഡ് എമിറേറ്റ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, വാഹന ഇന്‍ഷുറന്‍സ് രേഖകള്‍, വാഹന ഉടമസ്ഥാവകാശ രേഖകള്‍ എന്നിവ നിര്‍ബന്ധമാണ്. വാഹന ഇന്‍ഷുറന്‍സില്‍ ഒമാന്‍ കവറേജ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ അതിര്‍ത്തിയിലെ കിയോസ്‌കുകളില്‍ നിന്ന് കുറഞ്ഞത് 106 ദിര്‍ഹം നല്‍കി അഞ്ചു ദിവസത്തേക്ക് ‘ഓറഞ്ച് കാര്‍ഡ്’ ഇന്‍ഷുറന്‍സ് എടുക്കാം.
റെന്റല്‍ വാഹനമാണെങ്കില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വേണം. ഇത് അറബിക് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതായിരിക്കണം. അതിര്‍ത്തി പരിശോധനകള്‍ക്കും കസ്റ്റംസ് നടപടികള്‍ക്കും ശേഷം മാത്രമേ ഒമാനിലേക്ക് പ്രവേശനം അനുവദിക്കൂ.ചെലവ് കുറഞ്ഞും പ്രകൃതി സൗന്ദര്യം നിറഞ്ഞും പെരുന്നാള്‍ ആഘോഷിക്കാനായുള്ള മികച്ച അവസരമാണ് ഓമാന്‍ റോഡ് ട്രിപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
