29 Aug 2025 4:07 PM IST
Summary
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഫോട്ടോയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചു
സെപ്തംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോയെടുക്കേണ്ടിവരും.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫോട്ടോകളാണ് ഇനി മുതല്‍ ആവശ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. തലയും തോള്‍ഭാഗവും ഉള്‍പ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. കളര്‍ ഫോട്ടോ തന്നെ നല്‍കണം. ഏതെങ്കിലും വിധത്തിലുള്ള ഫില്‍റ്ററോ എഡിറ്റിം?ഗോ പാടില്ല. വെള്ള ബാക്ഗ്രൗണ്ടിലായിരിക്കണം ഫോട്ടാ എടുക്കേണ്ടത്.
കണ്ണുകള്‍ അടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ കൃത്യമായി ലഭിക്കാന്‍ ക്യമാറയിലേക്ക് നേരിട്ട് നോക്കുന്ന വിധത്തിലാകണം ചിത്രം. മുഖമോ കണ്ണുകളോ മറയ്ക്കുന്ന വിധത്തില്‍ മുടി വീണുകിടക്കരുത്. മുഖം വ്യക്തമായി കാണണം. കണ്ണിലെ കൃഷ്ണമണിയില്‍ നിഴലോ പ്രതിബിംബങ്ങളോ പാടില്ല. മുഖത്ത് വെളിച്ചക്കുറവോ നിഴലോ ഉണ്ടാകരുതെന്നും വാ തുറന്നുപിടിച്ചുള്ള ചിത്രങ്ങള്‍ അംഗീകരിക്കില്ലെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.