image

16 Jun 2023 3:53 PM IST

Middle East

ദുബായില്‍ 7300 കോടി ദിര്‍ഹത്തിന്റെ വമ്പന്‍ പദ്ധതിയുമായി എമ്മാര്‍

MyFin Desk

emaar huge project in dubai
X

Summary

  • പത്തു കോടി ചതുരശ്ര വിസ്തീര്‍ണത്തിലാണ് പദ്ധതി
  • യുഎഇയിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒരാളാണ് എമ്മാര്‍
  • 2021 ജൂണ്‍ വരെയുള്ള കണക്കില്‍ 15.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്ഥിയുണ്ട്


യുഎഇയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. 7300 കോടി ദിര്‍ഹത്തിന്റെ ദ ഒയാസിസ് ബെ എമ്മാര്‍ എന്ന വന്‍ നിര്‍മാണ പദ്ധതിയാണ് പ്രഖ്യാപിച്ചത്. വില്ലകള്‍, കനാലുകള്‍, സൈക്ലിങ് പാതകള്‍, പാര്‍ക്കുകള്‍, തടാകങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഒയാസിസ് ബെ.

പത്തു കോടി ചതുരശ്ര വിസ്തീര്‍ണത്തിലാണ് പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാര്‍പ്പിടങ്ങള്‍ ഇതിന്റെ സവിശേഷതയാണ്. ഡൗണ്‍ ടൗണിന് സമീപത്തായി പദ്ധതി വരുമെന്നാണ് കരുതുന്നത്. കൃത്യമായ സ്ഥലം കമ്പനി പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നതാവും ഒയാസിസ് ബെയെന്ന് എമ്മാറിന്റെ സ്ഥാപകന്‍ മുഹമ്മദ് അലബാര്‍ പറഞ്ഞു. പുതിയ വാട്ടര്‍ഫ്രണ്ട് നിര്‍മാണപദ്ധതി പ്രഖ്യാപിച്ച വേദിയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും സാന്നിഹിതനായിരുന്നു.

യുഎഇയിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒരാളാണ് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ദുബൈ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ വികസിപ്പിക്കുന്നത് പോലെയുള്ള വിവിധ വന്‍കിട പദ്ധതികള്‍ക്ക് ചുക്കാന്‍പിടിച്ച കമ്പനി കൂടിയാണിത്.

ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണിത്. 2021 ജൂണ്‍ വരെയുള്ള കണക്കില്‍ 15.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്ഥിയുണ്ട്. ആറ് ബിസിനസ് സെഗ്‌മെന്റുകളും 60 സജീവ കമ്പനികളുമായി, മിഡില്‍ ഈസ്റ്റിലുടനീളം 36 വിപണികളില്‍ എമ്മാറിന് സാന്നിധ്യമുണ്ട്. വടക്കേ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ച് കിടക്കുന്നു.