14 Dec 2025 3:05 PM IST
Dubai News : വ്യാജ ക്യു ആര്‍ കോഡുകള്‍; ദുബായിലെ പാര്‍ക്കിംഗ് ഏരിയകള്‍ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് വ്യാപകം
MyFin Desk
Summary
വ്യാജ ക്യു ആര്‍ കോഡുകള്‍ സ്ഥാപിച്ച് ഡ്രൈവര്‍മാരെ വഞ്ചനാപരമായ ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് പുതിയ തട്ടിപ്പ്
ദുബായിലെ പാര്‍ക്കിംഗ് ഏരിയകളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ച് ഡ്രൈവര്‍മാരുടെ സ്വകാര്യ, ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തല്‍. വ്യാജ ക്യു ആര്‍ കോഡുകള്‍ സ്ഥാപിച്ച് ഡ്രൈവര്‍മാരെ വഞ്ചനാപരമായ ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് പുതിയ തട്ടിപ്പ്.ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ അംഗീകൃത ആപ്പുകള്‍ ഉപയോഗിക്കാനും ജാഗ്രത പാലിക്കാനും വാഹന ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദുബായിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്ന സ്വകാര്യ പാര്‍ക്കിംഗ് കമ്പനി.
മൊബൈല്‍ അല്ലെങ്കില്‍ എം പാര്‍ക്കിംഗ് സേവനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡ്രൈവര്‍മാര്‍ എസ്എംഎസ് വഴി പണമടയ്ക്കുന്നതിനേക്കാള്‍ പണം ലാഭിക്കാന്‍ ക്യു ആര്‍ കോഡ് വഴി കഴിയും. ഉപയോക്താക്കള്‍ക്ക് പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ മൊബൈല്‍ വഴി പണം നേരിട്ടടയ്ക്കാന്‍ സാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
