14 Aug 2023 4:28 PM IST
Summary
- 16 മുതല്‍ 19 വരെ ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്ഗ്യാലറിയില്‍
കൊച്ചി: ഒമാന്‍സര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന കാക്കനാട്സ്വദേശി ജസീല ഷെരീഫിന്റെ ജലഛായാചിത്രങ്ങളുടെപ്രദര്‍ശനം 16 മുതല്‍ 19 വരെ ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്ഗ്യാലറിയില്‍നടക്കും. പതിന്നാലു വര്‍ഷം മുമ്പ് യൂറോപ്പിലെ നഗര സായാഹ്നങ്ങളിലാണ് ജസീല വരയുടെ ലോകത്തേയ്ക്ക് ആകൃഷ്ടയാകുന്നത്. ജസീലയുടെആദ്യപ്രദര്‍ശനമാണ് ദര്‍ബാര്‍ഹാളില്‍ ഒരുങ്ങുന്നത്. പതിനാറിന് രാവിലെ 11.30 ന് ടി കലാധരന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മുന്‍അഡീഷണല്‍ സെക്രട്ടറി ഗീതാമധു, ടെലികമ്യൂണിക്കേഷന്‍ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. ശോഭന, എം. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. 1
തിരുവനന്തപുരംഎന്‍ജിനീയറിംഗ് കോളജ് , കൊച്ചി സര്‍വകലാശാല, നാഷണല്‍യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ എന്നിവിടങ്ങളിലാണ് ജസീല പഠനം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് ഒമാനിലെ സര്‍ക്കാര്‍ മന്ത്രാലയത്തിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ഡോ. ഷെരീഫ്.