27 Feb 2026 8:50 PM IST
Qatar Foreign Direct Investment: ഖത്തറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ ഉയര്‍ച്ച
MyFin Desk
Summary
മൂന്നാം പാദത്തോടെ ആകെ നിക്ഷേപം 157 ബില്ല്യണ്‍ റിയാല്‍; 2030ഓടെ 100 ബില്ല്യണ്‍ ഡോളര്‍ ലക്ഷ്യം
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി ഖത്തര്‍. National Planning Council പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ നിക്ഷേപ വളർച്ച വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 2025ലെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഖത്തറിലേക്കുള്ള ആകെ വിദേശ നിക്ഷേപം ഏഴ് ശതമാനം ഉയര്‍ന്ന് 157 ബില്ല്യണ്‍ റിയാലായി. രാജ്യത്തിന് പുറത്തേക്കുള്ള നിക്ഷേപത്തിലും മൂന്ന് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഖത്തറിന്റെ ഔട്ട്‌വേഡ് നിക്ഷേപം 20,300 കോടി റിയാലായി ഉയര്‍ന്നിട്ടുണ്ട്.
അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസം ഖത്തറിന്റെ സാമ്പത്തിക അടിത്തറയില്‍ ശക്തിപ്പെട്ടതിന്റെ തെളിവാണ് ഈ കണക്കുകള്‍. മൈനിങ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, നിര്‍മാണം, പ്രൊഫഷണല്‍ ആന്റ് ടെക്‌നിക്കല്‍ പ്രവര്‍ത്തനങ്ങള്‍, പൊതുഭരണം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത്.
2030ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ബില്ല്യണ്‍ യുഎസ് ഡോളറിലെത്തിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും ദീര്‍ഘകാല വളർച്ചയ്ക്കുമായി രാജ്യത്തിന്റെ തന്ത്രപരമായ നീക്കങ്ങള്‍ ഫലപ്രദമാകുന്നതിന്റെ സൂചനയാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
