13 April 2024 2:00 PM IST
Summary
- സ്മാര്‍ട്ട് സിറ്റി ഇന്‍ഡക്‌സില്‍ റിയാദ് അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി
- റിയാദ് കൂടുതല്‍ സ്മാര്‍ട്ടായി
- ആരോഗ്യം,സുരക്ഷാ രംഗങ്ങളില്‍ വന്‍പുരോഗതി
സൗദി അറേബ്യന്‍ നഗരമായ റിയാദ് കൂടുതല്‍ സ്മാര്‍ട്ടാകുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സ്മാര്‍ട്ട്‌സിറ്റി ഇന്‍ഡക്‌സില്‍ റിയാദ് ഈ വര്‍ഷം അഞ്ച് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി. ഇപ്പോള്‍ റിയാദ് 25-ാം സ്ഥാനത്താണ്. ആരോഗ്യം,ഭരണം,ചലനാത്മകത തുടങ്ങിയ വിവിധ ഘടകങ്ങളെ സൂചിക വിലയിരുത്തുന്നു. ആരോഗ്യത്തിലും സുരക്ഷയിലും റിയാദ് പുരോഗതി കൈവരിച്ചിരിക്കുകയാണ്. സിസിടിവി നിരീക്ഷണം ഉള്ളതിനാല്‍ പൊതുജന സുരക്ഷ നിലവില്‍ വളരെ ഉയര്‍ന്നതാണ്.
റിയാദില്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ട്. നഗരത്തെ സാമ്പത്തികവും സുസ്ഥിരവുമായ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന വിദേശ നിക്ഷേപങ്ങളുടെ ആകര്‍ഷണമാക്കി മാറ്റുന്നു. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി വിദേശനിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികളും രാജ്യം നടപ്പാക്കിവരുന്നു.