image

2 April 2024 4:53 PM IST

Middle East

വേഗത്തിൽ ടൂറിസ്റ്റ് വിസ ലഭിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ യുഎഇ മുന്നിൽ

MyFin Desk

uae is leading the gulf countries in obtaining fast visas
X

Summary

  • 67.80 പോയിന്റ് നേടിയ യുഎഇ ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
  • ടൂറിസ്റ്റുകൾക്ക് വളരെ എളുപ്പത്തിൽ വിസ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സൂചിക നിർണ്ണയിക്കുന്നത്


യുഎൻ വേൾഡ് ടൂറിസം സംഘടനയുടെ (UNWTO) 2023 ലെ ഗ്ലോബൽ ടൂറിസ്റ്റ് വിസ ഓപ്പൺനെസ്സ് ഇൻഡക്സ് അനുസരിച്ച്, ടൂറിസ്റ്റ് വിസ ലഭ്യതയുടെ കാര്യത്തിൽ യുഎഇയാണ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ മുന്നിൽ. 67.80 പോയിന്റ് നേടിയ യുഎഇ ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ബഹ്‌റൈൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവയാണ് തുടർന്നുള്ള രാജ്യങ്ങൾ. ടൂറിസ്റ്റുകൾക്ക് വളരെ എളുപ്പത്തിൽ വിസ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സൂചിക നിർണ്ണയിക്കുന്നത്. 0 മുതൽ 100 വരെയുള്ള സ്കോറിംഗ് സംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. ഉയർന്ന സ്കോർ വിസ നേടുന്ന പ്രക്രിയ എളുപ്പമാണെന്ന് സൂചിപ്പിക്കുന്നു.

2015ലെ 71% ൽ നിന്ന് 2023ലെ 57% ആയി പരമ്പരാഗത വിസകളുടെ ആവശ്യകത കുറയ്ക്കുന്നതിലേക്കുള്ള പ്രവണത റിപ്പോർട്ട് എടുത്തുപറയുന്നു. ഈ കാലയളവിൽ, ഇ-വിസകളുടെ ലഭ്യത10% ൽ നിന്ന് 15% ആയും, വിസ ഓൺ അറൈവൽ 17 ശതമാനത്തിൽ നിന്ന് 24 ശതമാനമായും വർധിച്ചു. കൂടാതെ, ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) അംഗങ്ങൾക്കിടയിൽ പരസ്പര വിസ ഒഴിവാക്കൽ നിരക്ക് ഗണ്യമായി വർധിച്ചു. 2018ലെ 2 ശതമാനത്തിൽ നിന്ന് 2023 ൽ 87 ശതമാനമായി കുതിച്ചു.

സാധാരണ പാസ്‌പോർട്ടുള്ള താൽക്കാലിക സന്ദർശകരെ (ടൂറിസ്റ്റുകൾ) ബാധിക്കുന്ന നയങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു