image

5 Dec 2025 5:39 PM IST

NRI

uae passport:യുഎഇയില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഒന്നിച്ച് പുതുക്കാന്‍ അവസരം യുഎഇയില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഒന്നിച്ച് പുതുക്കാന്‍ അവസരം

MyFin Research Desk

uae passport:യുഎഇയില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഒന്നിച്ച് പുതുക്കാന്‍ അവസരം  യുഎഇയില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഒന്നിച്ച് പുതുക്കാന്‍ അവസരം
X

Summary

സീറോ ബ്യൂറോക്രസി സംരംഭത്തിന്റെ ഭാഗമായാണ് മാറ്റം


യുഎഇയില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡി കാര്‍ഡും ഒന്നിച്ച് പുതുക്കുന്ന സംയോജിത സേവനം അവതരിപ്പിച്ചു. രാജ്യത്തെ പൗരന്മാരുടെ ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ആണ് പുതിയ സേവനം ആരംഭിച്ചത്. 'സീറോ ബ്യൂറോക്രസി' സംരംഭത്തിന്റെ ഭാഗമായുള്ള ഈ മാറ്റം യുഎഇ ഐസിപി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയാണ് ലഭ്യമാക്കുന്നത്. ഇതോടെ പൗരന്മാര്‍ക്ക് രണ്ട് രേഖകളും വെവ്വേറെ പുതുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം.

ഒന്നിച്ച് അപേക്ഷ സമര്‍പ്പിക്കാമെന്നതിനാല്‍ ഇത് സമയവും പ്രയത്‌നവും ലാഭിക്കാന്‍ സഹായിക്കും. കുടുംബത്തിലെ എല്ലാവരുടെയും രേഖകള്‍ ഒരിടത്ത് നിന്ന് കൈകാര്യം ചെയ്യാനും ഇതുവഴി സാധിക്കും.