image

21 Feb 2026 6:13 PM IST

NRI

ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ്; ഗള്‍ഫ് മേഖലയിലും ആശങ്ക

MyFin Desk

ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ്; ഗള്‍ഫ് മേഖലയിലും ആശങ്ക
X

Summary

ഗള്‍ഫ് മേഖലയിലെ യുഎസ് വ്യോമ താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ പ്രഖ്യാപനമാണ് ആശങ്കക്ക് കാരണം


ഇറാനെ ആക്രമിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലും ആശങ്ക. ഇറാന് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ യുഎസ് വ്യോമ താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ പ്രഖ്യാപനമാണ് ആശങ്കക്ക് കാരണം.അതുകൊണ്ടുതന്നെ വളരെ ജാഗ്രതയോടെയാണ് യുഎസിന്റെ നീക്കങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ആണവക്കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാന്‍ ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.

ഗള്‍ഫ് മേഖലയിലുടനീളം യുഎസ് വ്യോമ താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അത്തരത്തില്‍ ആക്രമണമുണ്ടായല്‍ മിഡില്‍ ഈസ്റ്റില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് മേഖയിലെ യുഎസ് സൈനിക താവളത്തിന് നേരെ നേരത്തെ ഇറാന്‍ നടത്തിയ ആക്രമണവും ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ വ്യാമ താവളം കൂടിയാണ് ഖത്തറിലേത്.

കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ 10 ദിവസത്തിനകം എന്തു നടക്കുമെന്ന് കാണാമെന്ന് രണ്ട് ദിവസം മുമ്പ് നടന്ന ബോര്‍ഡ് ഓഫ് പീസ് സമ്മേളനത്തിലും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സൈനിക നടപടി ഉണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന പ്രഖ്യാപനം ഇറാന്‍ നടത്തിയത്.