image

24 Sept 2025 9:14 AM IST

Visa and Emigration

എച്ച്-1ബി വിസ പദ്ധതി പരിഷ്‌ക്കരിക്കും

MyFin Desk

എച്ച്-1ബി വിസ പദ്ധതി പരിഷ്‌ക്കരിക്കും
X

Summary

ഉയര്‍ന്ന ശമ്പളവും വൈദഗ്ധ്യവും ഉള്ളവരെ പ്രത്യേകമായി പരിഗണിച്ചേക്കും


എച്ച് 1 ബി വിസ വിസ പദ്ധതി പരിഷ്‌കരിക്കാന്‍ ട്രംപ് ഭരണകൂടം. നിലവില്‍ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാനാണ് നിര്‍ദ്ദേശം. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന വിദേശികള്‍ക്കും വിസ അനുവദിക്കുന്നതിനുള്ള ഒരു സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കുമെന്നാണ് സൂചന. ഇതനുസരിച്ച് നാല് ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കും. ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകരെ നാല് തവണ വിസക്കായി പരിഗണിക്കുമെന്നും ട്രംപ് ഭരണകൂടം പറയുന്നു.

നിലില്‍ 85,000 എച്ച്-1 ബി വിസകളാണ് യുഎസ് വര്‍ഷതോറും അനുവദിക്കുന്നത്. ഇപ്പോള്‍ വിസ അനുവദിക്കുന്നത് എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിച്ചാണെന്നാണ് യുഎസ് അധികൃതരുടെ കണ്ടെത്തല്‍. ഇതനുസരിച്ച് കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ ഒരു തവണമാത്രമാകും പരിഗണിക്കുക.

എച്ച്-1 ബി വിസ ഫീസ് ഉയര്‍ത്തിയതില്‍നിന്നും ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഇളവ് നല്‍കിയേക്കും എന്ന് നേരത്തെതന്നെ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്കും വൈഗദ്ധ്യമുള്ളവര്‍ക്കും എച്ച്-1ബി വിസ അനുവദിക്കുന്നതിന് അനുകൂലമായ ഒരു സെലക്ഷന്‍ രീതി നടപ്പിലാക്കും.

പുതിയ നിര്‍ദേശം വഴി ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകര്‍ക്ക് എച്ച് 1 ബി വിസ ലഭിക്കാനുള്ള സാധ്യതയും അവസരവും വര്‍ധിക്കും. പുതിയ നിര്‍ദേശം നിയമനിര്‍മ്മാണത്തിനായി ട്രംപ് ഭരണകൂടം ഫെഡറല്‍ രജിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.