4 Jun 2025 4:41 PM IST
Summary
അമിതമായ കുടിയേറ്റം ഒഴിവാക്കുക സര്‍ക്കാര്‍ ലക്ഷ്യം
കാനഡയില്‍ അഭയാര്‍ത്ഥി നിയമം കര്‍ശനമാക്കുന്ന പുതിയ ബില്‍ വരുന്നു. അമിതമായ കുടിയേറ്റം തടയുകയാണ് ലക്ഷ്യം.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ ബില്‍ കാനഡയില്‍ ആര്‍ക്കൊക്കെ അഭയം തേടാം എന്നതിനെക്കുറിച്ചുള്ള നിയമങ്ങള്‍ വിദശീകരിക്കും. നിര്‍ദ്ദിഷ്ട നിയമപ്രകാരം, 2020 ജൂണ്‍ 24 ന് ശേഷം കാനഡയില്‍ പ്രവേശിച്ച വിദേശ പൗരന്മാര്‍ക്കും, അവിടെ എത്തി ഒരു വര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞ് അഭയം തേടുന്നവര്‍ക്കും ഇനി സംരക്ഷണത്തിന് അര്‍ഹതയില്ല. കാനഡ-യുഎസ് കര അതിര്‍ത്തി കവാടത്തിന് പുറത്ത് കടക്കുന്നവരെയും അയോഗ്യരാക്കും. ഇത് ക്രമരഹിതമായ കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ്.
നിലവില്‍, അനധികൃതമായി അതിര്‍ത്തി കടക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് കുറഞ്ഞത് 14 ദിവസമെങ്കിലും കാത്തിരുന്നാല്‍ അഭയാര്‍ത്ഥി പദവി അവകാശപ്പെടാന്‍ അനുവാദമുണ്ട്. പുതിയ നിയമനിര്‍മ്മാണം ആ വ്യവസ്ഥ നീക്കം ചെയ്യും. കഴിഞ്ഞ ജൂണ്‍ 3-ന് മുമ്പ് സമര്‍പ്പിച്ച ക്ലെയിമുകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമല്ല. കൗണ്‍സിലില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ വര്‍ധിപ്പിക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു.