image

24 March 2022 2:17 PM IST

Banking

വിദേശ മലയാളികൾ കൈ കോർത്തപ്പോൾ ഒരുങ്ങുന്നത് 'ചിറ്റാരിക്കടവ് പ്രവാസി ഫാം'

MyFin Desk

വിദേശ മലയാളികൾ  കൈ കോർത്തപ്പോൾ ഒരുങ്ങുന്നത്  ചിറ്റാരിക്കടവ് പ്രവാസി ഫാം
X

Summary

കോഴിക്കോട്: ഉള്ളിയേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കന്നൂര് ഗ്രാമത്തിലെ നൂറോളം വരുന്ന ഗള്‍ഫ് പ്രവാസികളുടെ കൂട്ടായ്മയില്‍ ആരംഭിച്ച 'ചിറ്റാരിക്കടവ് പ്രവാസി ഫാം (ചിപ്പ്)' ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ കണയങ്കോട് പുഴയുടെ കൈവഴികളിലെ നാലേക്കറോളം വരുന്ന ഭൂമി പാട്ടത്തിനെടുത്ത് മത്സ്യകൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2022 മാര്‍ച്ച് 26 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോഴിക്കോട് എംപി എംകെ രാഘവന്‍, ബാലുശ്ശേരി എംഎല്‍എ അഡ്വ. കെഎം സച്ചിന്‍ദേവ്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് […]


കോഴിക്കോട്: ഉള്ളിയേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കന്നൂര് ഗ്രാമത്തിലെ നൂറോളം വരുന്ന ഗള്‍ഫ് പ്രവാസികളുടെ കൂട്ടായ്മയില്‍ ആരംഭിച്ച 'ചിറ്റാരിക്കടവ് പ്രവാസി ഫാം (ചിപ്പ്)' ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ കണയങ്കോട് പുഴയുടെ കൈവഴികളിലെ നാലേക്കറോളം വരുന്ന ഭൂമി പാട്ടത്തിനെടുത്ത് മത്സ്യകൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2022 മാര്‍ച്ച് 26 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോഴിക്കോട് എംപി എംകെ രാഘവന്‍, ബാലുശ്ശേരി എംഎല്‍എ അഡ്വ. കെഎം സച്ചിന്‍ദേവ്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് സി അജിത എന്നിവര്‍ വിശിഷ്ടാതിഥികളാവും.
പുഴയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ കരിമീന്‍, പൂമീന്‍, ചെമ്മീന്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഇവിടെ വളര്‍ത്താന്‍ പദ്ധതിയിടുന്നത്. പുഴയുടെ അനുബന്ധ പ്രദേശമായതിനാല്‍ വേലിയേറ്റ വേലിയിറക്ക വേളകളിലെ പുഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇരുന്നൂറോളം തെങ്ങിന്‍തൈകള്‍ കൊണ്ട് തീര്‍ത്ത വലിയൊരു തടയണയും ഷട്ടറുകളും കോണ്‍ക്രീറ്റില്‍ തീര്‍ത്ത രണ്ടു ചീര്‍പ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വെള്ളത്തിനടിയില്‍ പൈപ്പുകള്‍ ഇട്ട് ഇരുപത്തഞ്ചോളം വാല്‍വുകള്‍ ഘടിപ്പിച്ച് വായു സഞ്ചാരത്തിനും കൃത്രിമ ഓക്‌സിജന്‍ പ്രവാഹത്തിനു വേണ്ടി സജ്ജമാക്കിയിട്ടുണ്ട്.
ഓരുജലമത്സ്യകൃഷിയോടൊപ്പം ചിറ്റാരിക്കടവ് ഗ്രാമത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കിക്കൊണ്ട് വരും വര്‍ഷങ്ങളില്‍ ടൂറിസത്തിനും വന്‍സാധ്യത ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയും ഹൗസ്‌ബോട്ട് സര്‍വ്വീസുകളും പുതുതായി തുടങ്ങിയ സ്പീഡ് ബോട്ട് സര്‍വ്വീസും സമീപത്തുള്ള തണ്ണീര്‍മലയുമെല്ലാം ടൂറിസം വികസനത്തിന് അനുയോജ്യമായവയാണ്.